
ദോഹ: നൂതനത എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സാംസ്കാരിക കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ആഗോള സമ്മേളനം ദോഹ ഒയാസിസിന് നാളെ(സെപ്തംബര്‍ 15) തുടക്കമാകും. ഒഐസിയില്‍(ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിത് കോഓപറേഷന്‍) അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് കോഓപറേഷന്‍ യൂത്ത് ഫോറത്തിന്റെ സഹകരണത്തോടെയാണ് ദോഹ ഒയാസിസ്.
ഖത്തര്‍ സയന്റിഫിക് ക്ലബ്ബിന്റെ സഹകരണവും ഖത്തര്‍ കള്‍ച്ചറല്‍ ആന്റ് ഹെറിറ്റേജ് ഇവന്റ്സ് സെന്ററിന്റെ മേല്‍നോട്ടവും പരിപാടിക്കുണ്ട്. രാജ്യം അതിന്റെ യുവത്വത്തിനൊപ്പം എന്ന പ്രമേയത്തില്‍ സമ്മേളനം സെപ്തംബര്‍ 20വരെ തുടരും. കണ്ടുപിടുത്തം, നവീകരണം എന്നീ മേഖലകളില്‍ യുവജനങ്ങളുടെ സര്‍ഗാത്മകതയെ ഉത്തേജിപ്പിക്കുക, യുവതലമുറയെ അറിവിന്റെ പാതയിലേക്ക് നയിക്കുക, അഭിലഷണീയമായ വികസനവും സമൃദ്ധിയും കൈവരിക്കുന്നതിന് കഠിനാധ്വാനം ചെയ്യുക എന്നിവ മുന്‍നിര്‍ത്തിയാണ് ദോഹ ഒയാസിസ്. .