
ദോഹ: ദോഹ കോര്‍ണീഷില്‍ തെരുവ് കച്ചവടക്കാര്‍ക്കെതിരെ അധികൃതര്‍ മിന്നല്‍ പരിശോധന നടത്തി. നിയമ വിരുദ്ധമായി കച്ചവടം നടത്തുന്ന ഏതാനും പേരെ അറസ്റ്റ് ചെയ്യുകയും അവരുടെ സാധനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ദോഹ മുനിസിപ്പാലിറ്റിയിലെയും വാണിജ്യ വ്യവസായ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.
നിയമ വിരുദ്ധമായി കച്ചവടം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ആരോഗ്യ ശുചിത്വ നിയമങ്ങള്‍ പാലിക്കാതെയും പരിസ്ഥിതിക്ക് കേടുവരുത്തുന്നതുമായ രീതിയില്‍ നിയമ വിരുദ്ധമായി തെരുവ് കച്ചവടം നടത്തുന്നവരെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തിലാണ് അധികൃര്‍ മിന്നല്‍ പരിശോധന നടത്തിയത്.