in ,

ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലെ മഞ്ഞുപാര്‍ക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു

ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലെ മഞ്ഞുപാര്‍ക്കില്‍ നിന്നുള്ള ദൃശ്യങ്ങള്‍

ദോഹ: ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലെ ‘മഞ്ഞുപാര്‍ക്ക്’ കുട്ടികളെയും മുതിര്‍ന്നവരെയും കുടുംബങ്ങളെയും ഒരുപോലെ ആകര്‍ഷിക്കുന്നു. ഈദിന്റെ രണ്ടാംദിനത്തിലാണ് മഞ്ഞുകൊണ്ടുള്ള തീം പാര്‍ക്ക് സന്ദശകര്‍ക്കായി തുറന്നത്. ഖത്തറില്‍ ഇതാദ്യമായാണ് വിപുലമായ മഞ്ഞുപാര്‍ക്ക്(സ്‌പോ പാര്‍ക്ക്) സജ്ജമാക്കിയിരിക്കുന്നത്.

9500 സ്‌ക്വയര്‍ മീറ്ററില്‍ തയാറാക്കിയ പാര്‍ക്കില്‍ കുടുംബത്തിലെ എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന വിവിധ വിനോദ പരിപാടികളാണുള്ളത്. റൈഡുകള്‍ക്കൊപ്പം ഇഷ്ടവിഭവങ്ങള്‍ രുചിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള വിവിധ സ്റ്റാളുകളുമുണ്ട്. സില്‍വര്‍ 190 റിയാല്‍, ഗോള്‍ഡ് 240 റിയാല്‍, പ്ലാറ്റിനം 490 റിയാല്‍ എന്നിങ്ങനെ മൂന്ന് പാക്കേജുകളിലായാണ് പ്രവേശനം. ആന്‍ഗ്രി ബേര്‍ഡ്‌സ് വേള്‍ഡ്, വിര്‍ച്ചോസിറ്റി എന്നീ ഇന്‍ഡോര്‍ തീം പാര്‍ക്കുകള്‍ക്ക് പുറമെയാണ് സ്‌നോ പാര്‍ക്ക്.

ട്രിമോ പാര്‍ക്ക്‌സ് കമ്പനിയാണിതിന് ചുക്കാന്‍ പിടിക്കുന്നത്. സമ്മര്‍ ഇന്‍ ഖത്തര്‍ കാമ്പയിന്റെ ഭാഗമായാണ് മാളുകളിലെ പരിപാടികള്‍. വിനോദസഞ്ചാരികള്‍ക്കായി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ഖത്തര്‍ ടൂറിസം കൗണ്‍സില്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ റാഷിദ് അല്‍ ഖുറേശി പറഞ്ഞു.

വിവിധ സ്ഥാപനങ്ങളില്‍ കാമ്പയിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന റാഫിള്‍ ഡ്രോയിലൂെട 400,000 റിയാലിന്റെ കാഷ്െപ്രെസ് നേടാനുള്ള അവസരവും സന്ദര്‍ശകര്‍ക്കുണ്ട്. ഗ്രാന്‍ഡ് പ്രൈസ് മക്ലാറന്‍ സ്‌പൈഡര്‍ കാറാണ്. ഇന്‍ഡോര്‍ ഗെയിമുകളിലും തീം പാര്‍ക്കുകളിലും ഏറെ സന്ദര്‍ശകരാണ് എത്തുന്നത്.

ഇതിനുപുറമേ വിവിധ പരിപാടികളാണ് വിവിധ കേന്ദ്രങ്ങളിലായി പുരോഗമിക്കുന്നത്. ‘ഖുതുആത് അല്‍ശയ്താന്‍’ എന്ന കുവൈത്തി നാടകം ആഗസ്ത് 17 വരെ ഖത്തര്‍ നാഷനല്‍ തിയേറ്ററില്‍ നടക്കും. അവഞ്ചേഴ്‌സ് മീറ്റ് ആന്‍ഡ് ഗ്രീറ്റ് 2019 പരിപാടി 15 വരെ ഹയാത്ത് പ്ലാസ മാള്‍, മിര്‍ഖാബ് മാള്‍, ദി മാള്‍, മാള്‍ ഓഫ് ഖത്തര്‍, ഗള്‍ഫ് മാള്‍, ലഗൂണ മാള്‍, അല്‍ഖോര്‍ മാള്‍, തവാര്‍ മാള്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റി, ലാന്‍ഡ്മാര്‍ക്ക് മാള്‍ എന്നിവിടങ്ങളില്‍ നടക്കും.

ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലെ സമ്മര്‍ എന്റര്‍ടൈന്‍മെന്റ് സിറ്റി ആഗസ്റ്റ് 23 വരെ പ്രവര്‍ത്തിക്കും. ഉച്ചക്ക് ഒന്നു മുതല്‍ രാത്രി 11 വരെയാണ് പ്രവേശനം. കത്താറയിലെ ബലിപെരുന്നാള്‍ ത്രിഡി ചിത്രപ്രദര്‍ശനം ഇന്നു കൂടിയുണ്ടാകും.

കദിം അല്‍ സാഹിറിന്റെ സംഗീതവിരുന്ന് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ 16,17 തിയ്യതികളില്‍ വൈകിട്ട് 7.30 മുതല്‍. ടിക്കറ്റ് നിരക്ക് 175 മുതല്‍ 775 വരെ ആണ്. ദോഹ കോമഡി ഫെസ്റ്റിവല്‍ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആഗസ്റ്റ് 15ന് വൈകിട്ട് ഏഴ് മു തല്‍ 11 വരെ നടക്കും. സൈമ ചലച്ചിത്ര അവാര്‍ഡ് വിതരണം ലുസൈല്‍ ഇന്‍ഡോര്‍ അറീനയില്‍ ആഗസ്റ്റ് 15,16 തിയതികളില്‍ വൈകിട്ട് 6.30 മുതല്‍ നടക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കത്താറയിലെ ഈദ് ആഘോഷങ്ങള്‍ വേറിട്ട അനുഭവമായി; ആസ്വദിക്കാനെത്തിയത് ആയിരങ്ങള്‍

അമീര്‍ ഇറാന്‍ വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി