in ,

ദോഹ മാള്‍ അടുത്തവര്‍ഷം ഫെബ്രുവരിയില്‍ തുറക്കും

Doha mall

ദോഹ: അബുഹമൂറിലെ ദോഹ മാള്‍ അടുത്തവര്‍ഷം ഫെബ്രുവരിയില്‍ തുറക്കും. ദോഹയുടെ ദക്ഷിണമേഖലയിലെ ഏക സൂപ്പര്‍ റീജിയണല്‍ മാള്‍ എന്ന വിശേഷണത്തോടോ 2.70ലക്ഷം സ്‌ക്വയര്‍മീറ്ററിലായാണ് മാള്‍ സജ്ജമാകുന്നത്. 250ലധികം റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളും പതിനാല് ആങ്കര്‍ സ്റ്റോറുകളും മാളിലുണ്ടാകും.

പത്തു സിനിമാ സ്‌ക്രീനുകള്‍ വേറിട്ട ദൃശ്യാനുഭവം പകരും. ലോകനിലവാരത്തിലുള്ള ബൗളിങ് സെന്റര്‍, ഹൈടെക് കുടുംബ കേന്ദ്രീകൃത വിനോദകേന്ദ്രം, കുട്ടികള്‍ക്കായി ട്രംപോലിന്‍- സാഹസിക പാര്‍ക്ക് എന്നിവയും മാളിലുണ്ടാകും. വൈവിധ്യമാര്‍ന്ന ഭക്ഷ്യപാനീയങ്ങള്‍ ആസ്വദിക്കാന്‍ പര്യാപ്തമായ അറുപതിലധികം ഭക്ഷ്യ പാനീയ യൂണിറ്റുകളുണ്ടാകും. പ്രകൃത്യാലുള്ള ആകാശവെളിച്ചത്തിന്റെ കീഴിലിരുന്ന ഭക്ഷണരുചിയും ഷോപ്പിങും ആസ്വദിക്കാനുള്ള അവസരമാണ് ദോഹ മാള്‍ സന്ദര്‍ശകര്‍ക്കും ഉപഭോക്താക്കള്‍ക്കും നല്‍കുക.

1.5 ബില്യണ്‍ ഖത്തര്‍ റിയാലാണ് പദ്ധതിച്ചെലവായി കണക്കാക്കുന്നത്. വളരെ വേഗത്തിലും സുഗമമായും എത്തിച്ചേരാന്‍ കഴിയുന്നതാണ് അബുഹമൂറിലെ ദോഹ മാള്‍. ദോഹ എക്‌സ്പ്രസ്സ് റോഡില്‍ നിന്നും രണ്ടു മിനുട്ടും ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും പത്തുമിനുട്ടുമാണ് മാളിലേക്കുള്ള യാത്രാസമയം.

ഖത്തര്‍ ജനസംഖ്യയുടെ 25ശതമാനം പേരുടെയും ആവശ്യകത നിറവേറ്റാന്‍ പര്യാപ്തമാണ് മാള്‍. ദോഹമാളിന്റെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമാണ്. അല്‍മനാ മാള്‍സാണ് ദോഹ മാളിനു ചുക്കാന്‍പിടിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ മാള്‍ തുറക്കുമെന്നും അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഷോപ്പിങ് പാരഡൈസ് ഖത്തറിലെ ജനങ്ങള്‍ക്കായി തുറന്നുനല്‍കുന്നതില്‍ അഭിമാനമുണ്ടെന്നും അല്‍മനാ മാള്‍സ് ജനറല്‍ മാനേജര്‍ റോണി മൗറാനി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

എസിഡി മന്ത്രിതല സമ്മേളനത്തില്‍ ഇന്ത്യ പങ്കെടുത്തു

ഡിഎഫ്‌ഐയുടെ സഹായത്തോടെ നിര്‍മിച്ച ഏഴു ചിത്രങ്ങള്‍ കാനില്‍