
ദോഹ: ദോഹ മെട്രോയില്‍ പാര്‍ക്ക് ആന്റ് റൈഡ് പദ്ധതി അടുത്തവര്‍ഷം ആദ്യപാദത്തില്‍ നടപ്പാക്കും. ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന്റെ പബ്ലിക് ബസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പാര്‍ക്ക് ആന്റ് റൈഡ് പദ്ധതി പ്രകാരം ദോഹ മെട്രോ സ്റ്റേഷനുകളോട് ചേര്‍ന്ന് അല്‍വഖ്‌റ അല്‍ഖസര്‍, ലുസൈല്‍, എജ്യൂക്കേഷന്‍ സിറ്റി എന്നിവിടങ്ങളിലെ നാല് പുതിയ സ്ഥലങ്ങളില്‍ സൗജന്യ പാര്‍ക്കിങ് സ്ഥലങ്ങള്‍ ലഭ്യമാക്കും. വാഹന ഉടമകളെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയെന്നതാണ് ലക്ഷ്യം. കുറഞ്ഞ സമയത്തിലും കുറഞ്ഞ ചെലവിലും ലക്ഷ്യസ്ഥാനത്തേക്കും തിരിച്ചുമെത്താന്‍ ഇതിലൂടെ സാധിക്കും. ഇതോടെ ഗതാഗതം കൂടുതല്‍ സുഗമമാകും. പൊതു റോഡുകളിലും പ്രധാന ഇന്റര്‍സെക്ഷനുകളിലും ഗതാഗതം കൂടുതല്‍ സൗകര്യപ്രദമാകും. വാഹനങ്ങളുടെ ഒഴുക്ക്് കൂടുതല്‍ സുഗമമാകും.
ഗതാഗതക്കുരുക്കും കാര്‍ബണ്‍ പുറന്തള്ളലും കുറക്കാനും സഹായകമാകും. ഖത്തറിലെ ജനങ്ങള്‍ക്ക് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഫിഫ 2022 ലോകകപ്പ് ആസ്വാദകര്‍ക്കും സൗകര്യപ്രദമായിരിക്കും ഈ സേവനങ്ങള്‍. അല്‍വഖ്‌റയില്‍ ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രാലയം പദ്ധതിപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 24-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ സൗജന്യ പാര്‍ക്കിങ് സ്ഥലങ്ങള്‍ ഇതിനോടകം ഉപയോഗിച്ചു. മറ്റു മൂന്നു സ്‌റ്റേഷനുകള്‍ക്കു സമീപത്തെ സ്ഥലങ്ങളിലെ ജോലികള്‍ അടുത്തവര്‍ഷം ആദ്യപാദത്തില്‍ പൂര്‍ത്തിയാകും. ആധുനികവും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ പൊതുഗതാഗത സംവിധാനങ്ങളില്‍ മന്ത്രാലയം ശ്രദ്ധ ചെലുത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് പാര്‍ക്ക് ആന്റ്് റൈഡ് പദ്ധതി. പൊതുഗതാഗത സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വരും വര്‍ഷങ്ങളില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും മന്ത്രാലയം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. ഇത് യഥാര്‍ഥ്യമാക്കാന്‍ ഉയര്‍ന്ന നിലവാരമുള്ള ഗതാഗത സേവനങ്ങള്‍, ആധുനിക പാര്‍ക്കിങ്് സൗകര്യങ്ങള്‍ എന്നിവ രാജ്യമെമ്പാടും തന്ത്രപരമായി ലഭ്യമാക്കുന്നുണ്ട്.