in

ദോഹ സമാധാന കരാര്‍ സുഡാനിലെ സമഗ്ര സമാധാന പ്രക്രിയയില്‍ ഉപയോഗിക്കും: എഫ്എഫ്സി

ദോഹ: ദോഹ സമാധാന കരാറിന്റെ ഗുണപരമായ വശങ്ങള്‍ സുഡാനിലെ സമഗ്രവും സുസ്ഥിരവുമായ സമാധാന പ്രക്രിയയില്‍ ഉപയോഗപ്പെടുത്തുമെന്ന് ഫോഴ്സ് ഓഫ് ഫ്രീഡം ആന്റ്് ചേഞ്ച്(എഫ്എഫ്സി) അറിയിച്ചു. ഒഴിവാക്കലുകളോ മാറ്റിനിര്‍ത്തലുകളോ ഇല്ലാതെ എല്ലാവരെയും ഉള്‍പ്പെടുത്തുന്നതായിരിക്കും. ഭരണഘടനാ രേഖ ഇത് സ്ഥിരീകരിക്കുകയും സമാധാന പ്രക്രിയയ്ക്ക് ഉയര്‍ന്ന മുന്‍ഗണന നല്‍കിയതിനാല്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും എഫ്എഫ്‌സി അറിയിച്ചു.സുഡാന്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ എഫ്എഫ്‌സി ലീഡര്‍ എന്‍ജിനിയര്‍ സിദ്ദീഖ് യൂസുഫാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ദോഹ സമാധാന കരാറിലെ വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കിയെന്നും കരാറിന്റെ ഫലങ്ങള്‍ അവഗണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഹാന്റ്്‌ബോള്‍ ഒളിമ്പിക്‌സ് യോഗ്യത: ഖത്തര്‍- ബഹ്‌റൈന്‍ സെമി ഇന്ന്

കോര്‍ണീഷ് പാര്‍ക്ക് ടവേഴ്‌സ് പദ്ധതിയുമായി ക്യുഐഎംസി