
ദോഹ: ഖത്തറിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി സ്റ്റുഡന്‍സ് ഇന്ത്യയും ഗേള്‍സ് ഇന്ത്യയും സംയുക്തമായി സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നവംബര്‍ 22ന് വൈകിട്ട് നാല് മുതല്‍ ഒമ്പത് മണി വരെ ബര്‍വ വില്ലേജിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലാണ് കോണ്‍ഫറന്‍സ് നടക്കുക്കുന്നത്. ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ലോകത്ത് ഇന്ന് നടക്കുന്ന പ്രകൃതി ചൂഷണങ്ങള്‍, മനുഷ്യര്‍ പരസ്പരമുള്ള വിദ്വേഷം, ഇവക്കു പകരം പ്രകൃതിസംരക്ഷണത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പ്രമേയമാക്കിയാണ് യൂത്ത് ഫോറം, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ എന്നിവയുടെ സഹകരണത്തോടെ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.
പൊതുസമ്മേളനത്തില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ. ജി. എസ്. പ്രദീപ്, ക്വില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.കെ സുഹൈല്‍, ഗായകന്‍ നാദിര്‍ അബ്ദുല്‍ സലാം, സേവ് ദ ഡ്രീം ഫൗണേഷന്‍ എക്‌സികൂട്ടീവ് ഡയറക്ടറും ഐക്യ രാഷ്ട്രസഭ മുന്‍ ഉദ്യോഗസ്ഥനുമായ മെസിമിലാനോ മൊണ്ടനാരി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സമ്മേളനത്തിന്റെ ഭാഗമായി പൊതു സമ്മേളനം, വിദ്യാര്‍ഥികള്‍ ഒരുക്കുന്ന എക്‌സിബിഷന്‍, സാംസ്‌കാരികകലാപരിപാടികള്‍ എന്നിവയും നടക്കും.
സ്റ്റുഡന്റ്‌സ് ഇന്ത്യ പ്രസിഡന്റ് ഫാഇസ് റഹ്മാന്‍, ഗേള്‍സ് ഇന്ത്യ പ്രസിഡന്റ് ഫരീഹ അബ്ദുല്‍ അസീസ്, സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് ചീഫ് പാട്രണ്‍ കെ.സി. അബ്ദു ലത്തീഫ്, സംഘാടക സമിതി ചെയര്‍മാന്‍ ജംഷീദ് ഇബ്രാഹീം, സ്റ്റുഡന്റ്‌സ് ഇന്ത്യ സെക്രട്ടറി മുഹമ്മദ് ഷമ്മാസ്, വൈസ് പ്രസിഡന്റ് സല്‍മാന്‍ സുബൈര്‍, ഗേള്‍സ് ഇന്ത്യ വൈസ് പ്രസിഡന്റ് രിദ ബിസ്മി, യൂത്ത് ഫോറം ജനറല്‍ സെക്രട്ടറി ഹാരിസ് പുതുക്കൂല്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് ഷബീര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക് 74479567, 33702129.