in

ധിഷണ ഗവേഷണ പഠന കോഴ്‌സ് പഠിതാക്കളുടെ സംഗമം

ധിഷണ ഗവേഷണ പഠിതാക്കളില്‍ മികച്ച അവതരണത്തിനുള്ള സമ്മാനങ്ങള്‍ ഖത്തര്‍ കെ.എം.സി.സി.
ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് നരിക്കുനി നല്‍കുന്നു

ദോഹ: അറിവിന്റെ വാതായനങ്ങള്‍ തുറന്നുകൊടുത്ത്, വര്‍ത്തമാന ഭീഷണികളെ നേരിടാന്‍ കെ.എം.സി.സി പ്രവര്‍ത്തകരെ പ്രാപ്തമാക്കുകയാണ് ‘ധിഷണ’ ചെയ്യുന്നതെന്ന് ഖത്തര്‍ കെ.എം.സി.സി.സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍അസീസ് നരിക്കുനി പറഞ്ഞു. ധിഷണ ഗവേഷണ പഠന കോഴ്‌സിലെ പഠിതാക്കളുടെ സംഗമത്തില്‍ സമ്മാനദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധിഷണ ചെയര്‍മാന്‍ ചേലാട്ട് അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു. മുസ്തഫ തെക്കേക്കാട്, സൈഫുദ്ധീന്‍ എലത്തൂര്‍, സലീം ഏലായി എന്നിവര്‍ സമ്മാനാര്‍ഹരായി. ഷരീഫ് സാഗര്‍ ക്ലാസ്സ് നയിച്ചു. ജനറല്‍ കണ്‍വീനര്‍ എം.എ.നാസര്‍ കൈതക്കാട് സ്വാഗതവും ഡയരക്ടര്‍ ഇ.എ.നാസര്‍ നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ടുണീഷ്യയിലെ ഖത്തരി ദിയാര്‍ റിസോര്‍ട്ട് ശൈഖ് ജുആന്‍ ഉദ്ഘാടനം ചെയ്തു

പ്രവാസി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം