
ദോഹ: ദോഹ എക്സിബിഷന് ആന്റ് കണ്വന്ഷന് സെന്ററില്‍ തുടരുന്ന മൂന്നാമത് നജഹ് ഖത്തരി ഫെസ്റ്റിവലിന്റെ ഭാഗമായ നജഹ് അറബ് ഫോറത്തിന്റെ പ്രത്യേക സെഷനില്‍ ഖത്തര്‍ ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്ത് നാസര്‍ പങ്കെടുത്തു. പ്രദര്‍ശനത്തിലെ വിവിധ പവലിയനുകളില്‍ ശൈഖ മൗസ സന്ദര്‍ശനം നടത്തി.
കഴിഞ്ഞ കാലഘട്ടങ്ങളില്‍ വിവിധ മേഖലകളില്‍ ഖത്തര്‍ കൈവരിച്ച നേട്ടങ്ങളെക്കുറച്ചും ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നവര്‍ അവതരിപ്പിച്ച പ്രമുഖ യുവജന- നൂതന പദ്ധതികളുടെ പുതുമകളും അവരോടു വിശദീകരിച്ചു.
നജഹ് അറബ് ഫോറം സെഷനില്‍ നാസ ഏജന്‍സിയിലെ റോസെറ്റ എന്ന ബഹിരാകാശ പേടകത്തിന്റെ ശാസ്ത്രസംഘത്തിലെ അംഗവും ഈജിപ്ഷ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ. ഇസ്സം ഹജ്ജി, ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അലി അല്‍ മക്തൂമി, നാസയിലെ മുന്‍ സിഇഒയും കണ്‍സള്‍ട്ടന്റും ഖത്തര്‍ സ്റ്റാര്‍സ് ഓഫ് സയന്‍സ് ജൂറി അംഗവുമായ ഡോ.ഖാലിദ് അല്‍അലി, ടുണീഷ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ സയന്‍സസ് ആന്റ് ടെക്നോളജീസ് ഗവേഷകസംഘത്തിലെ ഡോ. ഔല അംറൗനി തുടങ്ങിയവര്‍ പങ്കെടുത്തു. മാജിദ് അല്മന്സൂരിയായിരുന്നു മോഡറേറ്റര്‍.