in ,

നഴ്‌സിങ് മേഖലയ്ക്ക് ഖത്തറില്‍ ശക്തമായ പിന്തുണയെന്ന് സര്‍വേ

ദോഹ: നഴ്‌സിങ് പ്രൊഫഷന് ഖത്തറില്‍ ശക്തമായ പിന്തുണാ സംവിധാനം നിലവിലുണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള ലോക നൂതനാരോഗ്യ ഉച്ചകോടി(വിഷ്) നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. ഖത്തറിലെ നഴ്‌സുമാര്‍ക്കിടയില്‍ രോഗീ സുരക്ഷാസംസ്‌കാരത്തെക്കുറിച്ചുള്ള ധാരണയും അവബോധവും അന്വേഷിക്കുകയെന്നതായിരുന്നു സര്‍വേയിലൂടെ ലക്ഷ്യമിട്ടത്.

സര്‍വേയിലുടെ മനസിലായതും കണ്ടെത്തിയതുമായ പ്രാഥമിക വിവരങ്ങള്‍ അടുത്തിടെ നടന്ന ആരോഗ്യപരിചരണത്തിലെ ഗുണനിലവാരവുമായി ബന്ധപ്പെട്ട മിഡില്‍ഈസ്റ്റ് സുരക്ഷാ-ഗുണനിലവാര ഫോറത്തില്‍ അവതരിപ്പിച്ചിരുന്നു. സര്‍വേയില്‍ പങ്കെടുത്ത നഴ്‌സുമാരില്‍ 89ശതമാനം പേരും ജോലിയില്‍ അറിവുകള്‍ നേടുന്നതിനും തുടര്‍ച്ചയായി വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുന്നതിനും സംഘടനാപിന്തുണ ലഭിക്കുന്നതായി വിശ്വസിക്കുന്നു. യൂണിറ്റുകള്‍ക്കുള്ളില്‍ മതിയായ നിലയില്‍ ടീംവര്‍ക്ക് നിലവിലുണ്ടെന്ന് 88ശതമാനം പേര്‍ പ്രതികരിച്ചു.

രോഗീസുരക്ഷ പ്രോത്സാഹിപ്പിക്കുന്നതില്‍ മാനേജ്‌മെന്റ് പിന്തുണ ലഭ്യമാക്കുന്നതായി 73ശതമാനം പേര്‍ പറഞ്ഞു. വിഷിന്റെ നേതൃത്വത്തില്‍ വിവിധ കാലങ്ങളില്‍ നടത്തിവന്നിരുന്ന സര്‍വേയുടെ ഭാഗമാണിത്. ഗവേഷണപദ്ധതിക്ക് നേതൃത്വം നല്‍കിയത് വിഷിന്റെ കണ്ടെന്റ് ഹെഡ് മഹ അല്‍അകൗമാണ്. കഴിഞ്ഞവര്‍ഷം നവംബറില്‍ നടന്ന വിഷ് സമ്മേളനത്തില്‍ നഴ്‌സിങുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു പ്രധാനമായും ചര്‍ച്ച ചെയ്തത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അമീര്‍ ഇറ്റാലിയന്‍ സെനറ്റ് പ്രസിഡന്റുമായി ചര്‍ച്ച നടത്തി

ഫെസ്റ്റിവല്‍ സിറ്റിയില്‍ ആംഗ്രിബേഡ്‌സ് വേള്‍ഡിന്റെ ഔട്ട്‌ഡോര്‍ പാര്‍ക്ക് തുറന്നു