in ,

നവംബറില്‍ വാണിജ്യ വ്യാപാരമിച്ചം 12.5 ബില്യണ്‍ റിയാല്‍

ദോഹ: ഈ നവംബറില്‍ രാജ്യത്തിന്റെ വാണിജ്യവ്യാപാരമിച്ചം 12.5 ബില്യണ്‍ റിയാല്‍. കഴിഞ്ഞവര്‍ഷം നവംബറിനെ അപേക്ഷിച്ച് 21.8ശതമാനം(3.5ബില്യണ്‍ റിയാല്‍) കുറവ്. അതേസമയം ഈ ഒക്ടോബറിനെ അപേക്ഷിച്ച് 6.8 ശതമാനം അതായത് 0.8 ബില്യണ്‍ റിയാല്‍ വര്‍ധനവ്.
പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. കഴിഞ്ഞമാസം ഖത്തര്‍ ഏറ്റവുമധികം കയറ്റുമതി നടത്തിയത് ജപ്പാനിലേക്ക്. 4.7 ബില്യണ്‍ റിയാലിന്റെ കയറ്റുമതിയായിരുന്നു ജപ്പാനിലേക്ക്. ആകെ കയറ്റുമതിയുടെ 21.3 ശതമാനം വരുമിത്. രണ്ടാം സ്ഥാനം ചൈന, ഏകദേശം 3.3ബില്യണ്‍ റിയാല്‍(15ശതമാനം). മൂന്നാംസ്ഥാനത്ത് ദക്ഷിണ കൊറിയ, 3.2ബില്യണ്‍ റിയാല്‍, 14.6ശതമാനം. ഖത്തറിലേക്കുള്ള ഇറക്കുമതിയില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്.
2.1 ബില്യണിന്റെ ഇറക്കുമതിയാണ് അമേരിക്കയില്‍ നിന്നും നടത്തിയത്, ആകെ ഇറക്കുമതിയുടെ 21.7 ശതമാനം വരുമിത്. ഇറക്കുമതിയില്‍ രണ്ടാമത് ചൈന, 1.2ബില്യണ്‍ റിയാല്‍(12 ശതമാനം), മൂന്നാംസ്ഥാനത്ത് യുകെ-ഒരുബില്യണ്‍ റിയാല്‍(9.9ശതമാനം). ആഭ്യന്തര ഉത്പന്നങ്ങളുടെ കയറ്റുമതിയും പുന:കയറ്റുമതിയും ഉള്‍പ്പെടെ 22.2 ബില്യണ്‍ റിയാലിന്റെ കയറ്റുമതി കഴിഞ്ഞമാസം നടന്നു.
കഴിഞ്ഞവര്‍ഷം നവംബറിനെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ കുറവും ഈ ഒക്ടോബറിനെ അപേക്ഷിച്ച് 10.6 ശതമാനത്തിന്റെയും വര്‍ധനവുമാണുണ്ടായിരിക്കുന്നത്.
അതേസമയം ഈ നവംബറില്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളുടെ മൂല്യം 9.7 ബില്യണ്‍ റിയാലാണ്. കഴിഞ്ഞവര്‍ഷം നവംബറിനെ അപേക്ഷിച്ച് 1.7ശതമാനത്തിന്റെയും ഈ ഒക്ടോബറിനെ അപേക്ഷിച്ച് 15.8 ശതമാനത്തിന്റെയും വര്‍ധനവ്. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസമാണ് വ്യാപാരമിച്ചമായി കണക്കാക്കുന്നത്.
പെട്രോളിയം ഗ്യാസ്, മറ്റു ഗ്യാസസ് ഹൈഡ്രോകാര്‍ബണ്‍(ദ്രവീകൃത പ്രകൃതിവാതകം, കണ്‍ഡന്‍സേറ്റ്്, പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍) ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ഈ നവംബറില്‍ 14.1 ബില്യണ്‍ റിയാലാണ്, കഴിഞ്ഞവര്‍ഷം നവംബറിനെ അപേക്ഷിച്ച് 8.8 ശതമാനത്തിന്റെ കുറവ്. പെട്രോളിയം എണ്ണ, ബിറ്റുമിനസ് മിനറല്‍സ്(ക്രൂഡ്) എണ്ണ കയറ്റുമതി 4.3 ബില്യണ്‍ റിയാല്‍, 2.7 ശതമാനം കുറവ്. പെട്രോളിയം എണ്ണ, ക്രൂഡ് അല്ലാത്ത ബിറ്റുമിനസ് മിനറല്‍സ് കയറ്റുമതി 1.1 ബില്യണ്‍ ഖത്തര്‍ റിയാലാണ്, 47 ശതമാനത്തിന്റെ കുറവ്. നവംബറില്‍ ഇറക്കുമതിയില്‍ മുന്നില്‍ മോട്ടോര്‍ കാറുകളും മറ്റ് യാത്രാ വാഹനങ്ങളുമാണ്, 0.4 ബില്യണ്‍ റിയാലിന്റെ വാഹനങ്ങളാണ് ഇറക്കുമതി ചെയ്തത്, കഴിഞ്ഞവര്‍ഷം നവംബറിനെ അപേക്ഷിച്ച് 9.3 ശതമാനം വര്‍ധന.
എയര്‍ക്രാഫ്റ്റുകള്‍, സ്‌പെയ്‌സ്‌ക്രാഫ്്റ്റുകള്‍, ബലൂണുകള്‍ എന്നിവയുടെ ഭാഗങ്ങളുടെ ഇറക്കുമതിയാണ് രണ്ടാംസ്ഥാനത്ത്, ഏകദേശം 0.4 ബില്യണ്‍ റിയാല്‍, 28.4 ശതമാനത്തിന്റെ വര്‍ധനവ്. ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, ടെലിഫോണ്‍, ടെലഗ്രാഫ് വയറുകള്‍, നെറ്റ്‌വര്‍ക്ക് ട്രാന്‍സ്മിറ്റ് ഡിവൈസുകള്‍, അവയുടെ ഭാഗങ്ങള്‍ എന്നിവയുടെ ഇറക്കുമതിയാണ് മൂന്നാംസ്ഥാനത്ത്.അകദേശം 0.3 ബില്യണ്‍ റിയാലിന്റെ് ഇറക്കുമതിയാണുണ്ടായത്.
കഴിഞ്ഞവര്‍ഷം നവംബറിനെ അപേക്ഷിച്ച് 40.4 ശതമാനം വര്‍ധനവ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റ് നവീകരണം: 2.5 കിലോമീറ്റര്‍ റോഡ് തുറന്നു

മഹാസീല്‍ വിപണനം ചെയ്തത് പത്ത് ലക്ഷം കിലോ പച്ചക്കറികള്‍