
ദോഹ: സ്‌കില്‍സ് ഡെവലെപ്‌മെന്റ് സെന്റര്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സ്‌കില്‍സ് ഡയറക്ടര്‍ പി എന്‍ ബാബുരാജന്റെ അമ്മ ദേവകി നാരായണന്‍ നിലവിളക്കു കൊളുത്തി ഉല്‍ഘാടനം ചെയ്തു.
നവരാത്രി ഡാന്‍സ് ആന്റ് മ്യൂസിക് ഫെസ്റ്റിവലില്‍ വിദ്യാര്‍ഥികളും അദ്ധ്യാപകരും ചേര്‍ന്ന് നൃത്തം, സംഗീതം, തബല, വയലില്‍ എന്നിവ അവതരിപ്പിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് വിനോദ് നായര്‍ മുഖ്യാഥിതി ആയിരുന്നു.