in ,

നസീം അല്‍റബീഹ് ലോക കൈ ശുചിത്വ ദിനം ആചരിച്ചു

ദോഹ: ആരോഗ്യപരിചരണ രംഗത്ത് ജീവനക്കാര്‍ പാലിക്കേണ്ട ശുചിത്വം പ്രധാന്യം അറിയിച്ച് നസീം അല്‍റബീഹ് മെഡിക്കല്‍ സെന്റര്‍ ലോക ഹാന്‍ഡ് ഹൈജീന്‍ ദിനം-2019 ആചരിച്ചു. പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ പരിപാടിയുടെ ഉദ്ഘാടനം മന്ത്രാലയ പ്രതിനിധി ദൗഹ അമ്മാര്‍ ഹംദാനി നിര്‍വഹിച്ചു.

ആരോഗ്യ പരിചരണ രംഗത്ത് ശുചിത്വത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്നും ഹാന്‍ഡ് ഹൈജീനുമായി ബന്ധപ്പെട്ട സാധാരണ നടപടികള്‍, ടെക്‌നിക്കുകള്‍, ഹാന്‍ഡ് ഹൈജീന്‍ ഘട്ടങ്ങള്‍,ക്രോസ് ഇന്‍ഫെക്ഷന്‍ തുടങ്ങിയവ സംബന്ധിച്ചും ദൗഹ ഹംദാനി വിശദീകരിച്ചു. നസീം അല്‍റബീഹ് ജനറല്‍ മാനേജര്‍(ഓപറേഷന്‍) ബാബു ഷാനവാസ് സ്വാഗതം പറഞ്ഞു. പേഷ്യന്റ് കെയര്‍ സേഫ്റ്റി പ്രാക്ടിസ് സംബന്ധിച്ച് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് കാസിം ഹരീദ് വിശദീകരിച്ചു.

ക്വാളിറ്റി ഓഡിറ്റ് റിപ്പോര്‍ട്ട് അവതരണവും അദ്ദേഹം നിര്‍വഹിച്ചു. ജനറല്‍ മാനേജര്‍(സ്റ്റാറ്റര്‍ജിക് ഡവലപ്‌മെന്റ്) ഡോ.മുനീര്‍ അലി ഇബ്രാഹിം, ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള ഡോ. നഹ്ല ഷറഫ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. റേഡിയോ ഒലീവ് മാനേജങ് ഡയറക്ടര്‍മാരായ അമീര്‍ അലി, കൃഷ്ണ കുമാര്‍ എന്നിവര്‍ പെങ്കടുത്തു. രോഗപരിചരണ മേഖലയിലെ ശുചിത്വത്തിന്റെ പ്രത്യേകിച്ചും ഹാന്‍ഡ് ഹൈജിന്റെ പ്രാധാന്യം സംബന്ധിച്ച് ഇരുവരും ഊന്നിപ്പറഞ്ഞു. പരിപാടിയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമായി പോസ്റ്റര്‍ നിര്‍മ്മാണ മത്സരവും സംഘടിപ്പിച്ചിരുന്നു.

എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍, ഡല്‍ഹി പബ്ലിക് സ്‌കൂള്‍, ൈബ്രറ്റ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവര്‍ യഥാക്രമം ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനങ്ങള്‍ നേടി. ജീവനക്കാരില്‍ പീഡിയാട്രിഷ്യന്‍ ഡോ. സുംപത് സുന്ദര്‍ ഒന്നാം സ്ഥാനവും നിഷ ജേക്കബ്, ശ്യാമിലി മെറിന്‍ എന്നിവര്‍ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങളും നേടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

എരഞ്ഞോളി മൂസയുടെ വിയോഗത്തില്‍ അനുശോചിച്ചു

ഖുര്‍ആനിന്റെ ജീവിത ദര്‍ശനം അതുല്യം: നൗഷാദ് കാക്കവയല്‍