in

നസീം അല്‍ റബീഹില്‍ പ്രതിരോധ കുത്തിവയ്പ്

ദോഹ: പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് നസീം അല്‍ റബീഹില്‍ സൗജന്യ ഇന്‍ഫ്‌ലുന്‍സ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നു. നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ സി റിങ് റോഡിലെ പുതുതായി തുറന്ന വാക്‌സിനേഷന്‍ യൂണിറ്റില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ ഖത്തറില്‍ നടത്തിവരുന്ന പകര്‍ച്ചവ്യാധി തടയലും നിയന്ത്രണവും വാരാഘോഷത്തിന്റെ ഭാഗമായാണ് സൗജന്യ കുത്തിവയ്പ്പ് ചികിത്സ ലഭ്യമാക്കുന്നത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക കുത്തിവയ്പ്പ് ഉണ്ടായിരിക്കു. കുത്തിവയ്ക്കല്‍ ക്യാമ്പയിനിന്റെ ഭാഗമാവാന്‍ താല്പര്യമുള്ളവര്‍ക്ക് സി റിങ് റോഡിലെ പുതുതായി തുടങ്ങിയ വാക്‌സിനേഷന്‍ യൂണിറ്റുമായി ബന്ധപ്പെടാവുന്നതാണ്. ഇന്നു മുതല്‍ ഒരാഴ്ച്ച രാവിലെ എട്ടുമണി മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെയാണ് പ്രവര്‍ത്തി സമയം. പുതുതായി തുറന്ന വാക്‌സിനേഷന്‍ യൂണിറ്റില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള എല്ലാവിധ പ്രതിരോധ കുത്തിവയ്പ്പുകളും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 44652121, 44655151.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വിഷബാധയെന്ന് സംശയം: മലയാളി നഴ്‌സ് ദമ്പതികളുടെ 2 മക്കള്‍ മരിച്ചു

ഇന്‍കാസ് അഴീക്കോട് കമ്മറ്റി പുനഃസംഘടിപ്പിച്ചു