in

നസീമില്‍ സി വി ഡി ക്യാമ്പ് 24ന്‌

ദോഹ: സി റിംഗ് റോഡിലെ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററില്‍ കാര്‍ഡിയോ വസ്‌ക്യൂലര്‍ ഡിസീസ് (സി വി ഡി) റിസ്‌ക് സ്‌കോര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി 24ന് രാവിലെ എട്ടു മുതല്‍ വൈകിട്ട് മൂന്നു വരെയാണ് ക്യാമ്പ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് സൗജന്യ ചെക്കപ്പിനുള്ള അവസരം ലഭിക്കുക.
ലിപിഡ് പ്രൊഫൈല്‍, ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍, റാന്‍ഡം ബ്ലഡ് ഷുഗര്‍ മുതലായ ലാബ് ടെസ്റ്റുകളും ബോഡി മാസ്സ് ഇന്‍ഡക്‌സ് അനാലിസിസ്, ബ്ലഡ് പ്രഷര്‍ തുടങ്ങിയ മെഡിക്കല്‍ അസസ്‌മെന്റും കാര്‍ഡിയോളജിസ്റ്റ് ഡോ. ബിഗേഷ് ഉണ്ണികൃഷ്ണന്‍ നായരുടെ കണ്‍സള്‍റ്റേഷനും ഉണ്ടാകുമെന്ന് നസീം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മാനേജ്മന്റ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്‌ട്രേഷനും 44652121, 44655151 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സഫാരി മെഗാ പ്രമോഷന്‍ നറുക്കെടുപ്പ് നടത്തി

അനഗാമി പ്ലസുമായി വോഡഫോണ്‍ ഖത്തര്‍