in

നസീമ ടീച്ചര്‍ക്ക് കെഎംസിസി കാസര്‍കോട് സ്വീകരണം നല്‍കി

നസീമ ടീച്ചര്‍ക്ക് കെഎംസിസി കാസര്‍കോട് ജില്ലയുടെ ഉപഹാരം ലുക്മാനുല്‍ ഹക്കീം കൈമാറുന്നു

ദോഹ: സന്ദര്‍ശനാഥം ദോഹയിലെത്തിയ കാസര്‍കോട് ജില്ലാ വനിതാ ലീഗ് പ്രസിഡണ്ട് നസീമ ടീച്ചര്‍ക്ക് ജില്ലാ കെ എം സി സി സ്വീകരണം നല്‍കി.
മഅ്മൂറയിലെ ലുഖ്മാന്‍ റസിഡന്‍സിയില്‍ നടന്ന യോഗം എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു.
ലുകുമാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. എം ടി പി മുഹമ്മദ് കുഞ്ഞി, നാസര്‍ കൈതക്കാട്, സമീര്‍ ഉടുംബന്തല, ഇബ്രാഹിം, ഹാരിസ് എരിയാല്‍, അന്‍വര്‍ കാഞ്ഞങ്ങാട്, മുഹമ്മദ് ബായാര്‍, ബഷീര്‍ ചെര്‍ക്കള, സാദിഖ് കെ സി, അഷ്‌റഫ് ആവിയില്‍, അന്‍വര്‍ ചെറുവത്തൂര്‍, ഫരീദ സകീര്‍, റാസമിയ തൃക്കരിപ്പൂര്‍ സംസാരിച്ചു.
നസീമ ടീച്ചര്‍ മറുപടി പ്രസംഗം നടത്തി. ജില്ലാ കമ്മിറ്റിയുടെ ഉപഹാരം അതിഥിക്ക് കൈമാറി. സാദിഖ് പാക്യാര സ്വാഗതവും സിദ്ദിഖ് മണിയംപാറ നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

എക്‌സ്പാറ്റ് സ്‌പോട്ടീവ് 2020: ഫെബ്രുവരി 7,11 തിയ്യതികളില്‍

സില്‍വര്‍ ജൂബിലി സമാപനം 31ന്; സിറാജ് സേട്ട് പങ്കെടുക്കും