in ,

നാടന്‍ രുചിക്കൂട്ടൊരുക്കി സഫാരി കുട്ടനാടന്‍ ഫുഡ് ഫെസ്റ്റിവല്‍

ദോഹ: സഫാരിയുടെ ബേക്കറി ആന്റ് ഹോട്ട്ഫുഡ് വിഭാഗത്തില്‍ കുട്ടനാടന്‍ ഫുഡ് ഫെസ്റ്റിവലിനു തുടക്കമായി. വേമ്പനാടന്‍ കോഴി ബിരിയാണി, കപ്പ, മീന്‍ മപ്പാസ്, കരിമീന്‍ പൊള്ളിച്ചത്, ഞണ്ട് കുഞ്ഞുള്ളിയില്‍ കാച്ചിയത്, കല്ലുമ്മക്കായ ഉലര്‍ത്തിയത്, കുടംപുളി ഇട്ട് വെച്ച മീന്‍കറി, കല്ലുപാച്ചന്‍ പോത്ത് കറി എന്നിവയും ഷാപ്പു കറികളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ പ്രമോഷന്‍ അബൂ ഹമൂറിലെ സഫാരി മാളിലും സല്‍വാ റോഡിലെ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റിലും ലഭ്യമായിരിക്കും. വിവിധതരം സാലഡുകള്‍, ഫ്രഷ് ജാം തുടങ്ങിയവയും മറ്റു വ്യത്യസ്തമായ വിഭവങ്ങളും കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്കായി നിരത്തിയിട്ടുണ്ട്.

മാത്രമല്ല ഗ്രോസറി വിഭാഗത്തിലും ഫ്രോസണ്‍ വിഭാഗത്തിലും വന്‍വിലകുറവാണ് ഈ പ്രമോഷനൊപ്പം സഫാരി അവതരിപ്പിക്കുന്നത്. ഖത്തറിലെ വ്യാപാര രംഗത്ത് ഇതുവരെ ആരും അവതരിപ്പിക്കാത്ത ഒരു വ്യത്യസ്ത പ്രമോഷനും സഫാരി ഇതോടൊപ്പം അവതരിപ്പിക്കുന്നുണ്ട്.

ലാഭേഛ ഒട്ടും പ്രതീക്ഷിക്കാതെ ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കുക, പ്രകൃതിയോടിണങ്ങി ജീവിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ നല്‍കി കൃഷിയിടം ഖത്തര്‍ കൂട്ടായ്മയുമായി ചേര്‍ന്ന് സഫാരി ഒരുക്കുന്ന പ്രമോഷനാണ് സഫാരി ഗോ ഗ്രീന്‍, ഗ്രൊ ഗ്രീന്‍. വിവിധതരം ഗാര്‍ഡന്‍ ടൂളുകള്‍, ഗാര്‍ഡന്‍ ഹോസുകള്‍, ഫ്ളവര്‍ പോട്ടുകള്‍, വാട്ടറിംഗ് കാനുകള്‍, ചെടികള്‍ക്കും പച്ചക്കറികള്‍ക്കും ആവശ്യമായ വിവിധ ഇനം വളങ്ങള്‍ തുടങ്ങിയവക്കൊപ്പം വിവിധ ഇനം പച്ചക്കറികളുടെയും ചെടികളുടെയും വിത്തുകളും വളരെ കുറഞ്ഞ നിരക്കില്‍ സഫാരി ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്.

സഫാരിയുടെ മെഗാ പ്രമോഷനായ സഫാരി വിന്‍ 15 ടൊയോട്ട ഫോര്‍ച്ച്യൂണര്‍ കാര്‍ പ്രമോഷന്റെ മൂന്നാമത്തെ നറുക്കെടുപ്പ് 22ന് നടക്കും. സഫാരിയുടെ ഏത് ഔട്ലറ്റുകളില്‍ നിന്നും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ എല്ലാ ഉപഭോക്താക്കള്‍ക്കും ഇതില്‍ പങ്കാളികളാകാം.ഓരോ നറുക്കെടുപ്പിലും മൂന്ന് ടൊയോട്ട ഫോര്‍ച്ച്യൂണര്‍ 2019 മോഡല്‍ കാറുകള്‍ വീതമാണ് സഫാരി സമ്മാനമായി നല്‍കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഹൃദയമാറ്റ ശസ്ത്രക്രിയയില്‍ മികവുറ്റ നേട്ടങ്ങളുമായി സിദ്ര മെഡിസിന്‍

ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗ്: അല്‍ഗരാഫക്കും വഖ്‌റക്കും ജയം