in ,

നാദാപുരം കെഎംസിസി ആനാണ്ടി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു


നാദാപുരം കെഎംസിസി ആനാണ്ടി അനുസ്മരണ സമ്മേളനത്തില്‍ വിവി മുഹമ്മദലി അനുസ്മരണ പ്രഭാഷണം നടത്തുന്നു

ദോഹ: ഖത്തര്‍ കെഎംസിസിയുടെ മുന്‍കാല നേതാവും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന ആനാണ്ടി മൊയ്തു ഹാജിയെ ഖത്തര്‍ കെഎംസിസി നാദാപുരം മണ്ഡലം കമ്മറ്റി അനുസ്മരിച്ചു. തുമാമ കെഎംസിസി ഹാളില്‍ നടന്ന സമ്മേളനത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വിവി മുഹമ്മദലി അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. 

പൊതുപ്രവര്‍ത്തകര്‍ക്ക്് എന്നും മാതൃകാ വ്യക്തിത്വമാണ് ആനാണ്ടി മൊയ്തു ഹാജിയെന്നും സ്വന്തം പ്രശസ്തിയേക്കാള്‍ എന്നും ആത്മാര്‍ഥ സേവനത്തിലായിരുന്നു അദ്ദേഹത്തിന്റെ  ശ്രദ്ധയെന്നും മുഹമ്മദലി അനുസ്മരിച്ചു.  കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്എഎം ബഷീര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട്് ഉബൈദ് സി കെ അധ്യക്ഷത വഹിച്ചു.

ഇന്‍കാസ് നേതാവ് കെകെ ഉസ്മാന്‍, ജാഫര്‍ തയ്യില്‍, ബഷീര്‍ ഖാന്‍ കൊടുവള്ളി സംസാരിച്ചു. സികെ അബ്ദുള്ള ഉപഹാരം കൈമാറി. മണ്ഡലം കമ്മിറ്റിയുടെ ആനാണ്ടി സ്മാരക ക്യാന്‍സര്‍ ചികിത്സാ സഹായ ഫണ്ട് എടിഫൈസല്‍ വിവി മുഹമ്മദലിക്ക് കൈമാറിയും കിഡ്‌നി ചികിത്സാ സഹായ ഫണ്ട്  സലാം എം കെ തായമ്പത്ത് കുഞ്ഞാലിക്ക് നല്‍കിയും നിര്‍വഹിച്ചു.

പിവി മുഹമ്മദ് മൗലവി, സിസി ജാതിയേരി, ഒ എ കരീം നസീര്‍ അരീക്കല്‍, മുസ്തഫ എലത്തൂര്‍, കോയ കൊണ്ടോട്ടി, ഹാരിസ് വടകര, ഇല്യാസ് മാസ്റ്റര്‍, സലീം നാലക്കത്ത്, മൊയ്തു മൗലവി, ഫൈസല്‍ കേളോത്ത് സംബന്ധിച്ചു. അബ്ദുല്‍ ഗഫാര്‍ മൗലവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഷംസുദ്ദീന്‍ വാണിമേല്‍ സ്വാഗതവും സി കെ അബ്ദുള്ള നന്ദിയും പറഞ്ഞു. നൗഫല്‍ കള്ളാട്ട്, സൈഫുദ്ദീന്‍ കാവിലും പാറ, സഫീര്‍ എടച്ചേരി പരിപാടികള്‍ നിയന്ത്രിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വിസിയു ആര്‍ട്‌സിലെ ഖാദി പ്രദര്‍ശനം ശ്രദ്ധേയമാകുന്നു

ഇ മുസ്തഫ മാസ്റ്റര്‍ക്ക് സ്വീകരണം നല്‍കി