
ദോഹ: ഖത്തര്‍ കെ എം സി സി നാദാപുരം മണ്ഡലം കമ്മിറ്റി നടത്തുന്ന നാദാപുരം പെരുമയുടെ ഭാഗമായ കലാമല്‍സരങ്ങള്‍ക്ക് മുംതസ മലയാളം സമാജം ഓഡിറ്റോറിയത്തില്‍ തുടക്കമായി. ടി വി ഇബ്രാഹിം എം എല്‍ എ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി കെ സി അബ്ദുറഹിമാന്‍, കോയ കൊണ്ടോട്ടി എന്നിവര്‍ പ്രസംഗിച്ചു. താനൂരില്‍ കൊല ചെയ്യപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന് വേണ്ടി പ്രാര്‍ത്ഥന നടത്തി. പി വി മുഹമ്മദ് മൗലവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഉബൈദ് സി കെ അധ്യക്ഷത വഹിച്ചു.
ജാഫര്‍ തയ്യില്‍, തായമ്പത്ത് കുഞ്ഞാലി, ടി ആലി ഹസ്സന്‍, ബഷീര്‍ ഖാന്‍, പി എ തലായി, കെ ഫൈസല്‍ മാസ്റ്റര്‍, മഹമൂദ് പുന്നക്കല്‍, ജാഫര്‍ വാണിമേല്‍, സൈഫുദ്ദീന്‍, എ ടി ഫൈസല്‍, ടി ടി കെ ബഷീര്‍, അജ്മല്‍ തെങ്ങലക്കണ്ടി, മുജീബ് ദേവര്‍കോവില്‍, ലത്തീഫ് പാതിരിപ്പറ്റ, ജാസില്‍ എ സി, റാഫി കോമത്ത്, ശുഹൈബ് കായക്കൊടി സംബന്ധിച്ചു. ഷംസുദ്ദീന്‍ വാണിമേല്‍ സ്വാഗതവും അനീസ് നരിപ്പറ്റ നന്ദിയും പറഞ്ഞു.