in

നാദാപുരം മണ്ഡലം കെഎംസിസി സ്വീകരണം നല്‍കി

ഇ കുഞ്ഞബ്ദുല്ല മാസ്റ്റര്‍ക്ക് നാദാപുരം മണ്ഡലം കെഎംസിസിസിയുടെ ഉപഹാരം കെഎംസിസി കോഴിക്കോട് ജില്ലാ ട്രഷറര്‍ പി എ തലായി നല്‍കുന്നു

ദോഹ: സന്ദര്‍ശനാര്‍ഥം ദോഹയില്‍ എത്തിയ കെഎംസിസി സ്ഥാപക നേതാക്കളില്‍ ഒരാളും മുസ്ലിം ലീഗ് നേതാവുമായ ഇ കുഞ്ഞബ്ദുല്ല മാസ്റ്റര്‍, നാദാപുരം മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ടി എം വി ഹമീദ് എന്നിവര്‍ക്ക് ഖത്തര്‍ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. തുമാമ കെഎംസിസി ഹാളില്‍ നടന്ന ചടങ്ങ് സംസ്ഥാന പ്രസിഡന്റ് എസ്എഎം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ചന്ദ്രിക ഖത്തര്‍ ഗവേണിങ് ബോര്‍ഡ് അംഗം തായമ്പത്ത് കുഞ്ഞാലി, കെഎംസിസി ജില്ലാ ട്രഷററര്‍ പി എ തലായി എന്നിവര്‍ നേതാക്കള്‍ക്ക് ഉപഹാരം നല്‍കി. പി വി മുഹമ്മദ് മൗലവി ഖുര്‍ആന്‍ പരായണം നടത്തി. ചന്ദ്രിക ഖത്തര്‍ ഗവേണിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. അബ്ദുസ്സമദ്, ടി വി അബ്ദുല്‍ ഖാദര്‍ മൗലവി ആശംസകള്‍ നേര്‍ന്നു. അസീസ് നരിക്കുനി, ജാഫര്‍ തയ്യില്‍, സി സി ജാതിയേരി, മഹമൂദ് പുന്നക്കല്‍, കപ്ലിക്കണ്ടി പോക്കര്‍ സംബന്ധിച്ചു. ആക്ടിങ്ങ് പ്രസിഡന്റ് സി കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഷംസുദ്ദീന്‍ വാണിമേല്‍ സ്വാഗതവും അനീസ് നരിപ്പറ്റ നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

‘വര്‍ത്തമാന രാഷ്ട്രീയം, ആശങ്കകളും പ്രതീക്ഷകളും’ : ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു

ക്വിക്ക് രണ്ടാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു