
ദോഹ: ഖത്തര്‍ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഇന്‍സാഫ്’ ജൂലൈ 26ന് വൈകുന്നേരം ആറ് മണിക്ക് തുമാമ കെഎംസിസി ഹാളില്‍ നടക്കും. മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, ദേശീയ വൈസ് പ്രസിഡന്റ് അഡ്വ ഫൈസല്‍ ബാബു തുടങ്ങിയവര്‍ സംബന്ധിക്കും. ചന്ദ്രിക പ്രചരണ കാമ്പയിന് ഉദ്ഘാടനം, ചന്ദ്രിക വായനാ ശാല സമര്‍പ്പണം, ആദരവ് 2019 എന്നിവയും ഇന്‍സാഫിന്റെ ഭാഗമായി നടക്കും.
തുമാമ കെഎംസിസി ഹാളില്‍ നടന്ന പ്രചരണ കൗണ്‍സില്‍ യോഗം സംസ്ഥാന ഉപദേശക സമിതി വൈസ് ചെയര്മാന് തായമ്പത്ത് കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. ഉബൈദ് സി.കെ അധ്യക്ഷത വഹിച്ചു. ഇന്‍സാഫ് പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ആനാണ്ടി അബ്ദുള്ളയില്‍ നിന്നും സ്വീകരിച്ചു നസീര്‍ അരീക്കല്‍ നിര്‍വഹിച്ചു. ബ്രോഷര്‍ പ്രകാശനം അശ്റഫ് ഗ്രാന്ഡെക്്സിനു നല്കി തായമ്പത്ത് കുഞ്ഞാലി നിര്‍വഹിച്ചു.
വിവിധ പഞ്ചായത്തുകള്‍ക്കുള്ള മെംബര്‍ഷിപ് വിഹിതം കെ ഫൈസല്‍ മാസ്റ്റര്‍, മമ്മു കെട്ടുങ്ങല്‍, കെകെ ബഷീര്‍, സിപിസി ആലിക്കുട്ടി സൂപ്പി കല്ലറക്കല്‍, അജ്മല്‍ തെങ്ങലക്കണ്ടി, മുജീബ് ദേവര്‍കോവില്‍, ഖാലിദ് സി കെ, ജാഫര്‍ വാണിമേല്‍, സൈഫുദ്ദീന് വിതരണം ചെയ്തു.
വായനശാല പുസ്തക ശേഖരണ വണ്ടിയുടെ ഫഌഗ് ഓഫ് പി.വി മുഹമ്മദ് മൗലവിയും നസീര്‍ അരീക്കലും നിര്‍വഹിച്ചു. സമീര്‍ തൊടുവയില്‍, ഹാരിസ് കാവിലുംപറ, സാദിഖ് കായക്കൊടി, മുഹമ്മദ് മരുതോങ്കര, ലത്തീഫ് പാതിരി പറ്റ, നസീബ് കെജി, സവാദ് ചെക്കിയാട്, ദാവൂദ് തൂണേരി, മുനീര്‍ എടച്ചേരി, അനസ് വളയം സംസാരിച്ചു. ടി.പി ഹാഷിം തങ്ങള്‍ പ്രാര്‍ത്ഥനക്കു നേതൃത്വം നല്കി. എ ടി ഫൈസല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷംസുദ്ദീന് വാണിമേല്‍ സ്വാഗതവും നൗഫല്‍ കള്ളാട് നന്ദിയും പറഞ്ഞു.