in ,

നാലാമത് ഫത്ഹുല്‍ഖൈര്‍ ഗ്രീസില്‍ പര്യടനം പൂര്‍ത്തിയാക്കി

പരമ്പരാഗത പായ്ക്കപ്പലിന്റെ അല്‍ബേനിയയിലേക്കുള്ള യാത്ര തുടങ്ങി

ഫത്ഹുല്‍ ഖൈര്‍ യാത്രക്ക് കോര്‍ഫുവില്‍ നല്‍കിയ ഔദ്യോഗിക സ്വീകരണത്തില്‍ നിന്ന്

ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജിന്റെ നാലാമത് ഫത്ഹുല്‍ഖൈര്‍ ഗ്രീസില്‍ പര്യടനം പൂര്‍ത്തിയാക്കി. ഗ്രീസില്‍ കോര്‍ഫു തുറമുഖത്തിലാണ് കത്താറയുടെ പരമ്പരാഗത പായ്ക്കപ്പല്‍ അവസാനമായെത്തിയത്. മൈക്കനോസ് തുറമുഖത്തിലും പിന്നീട് ഗ്രീക്ക് തലസ്ഥാനമായ ഏതന്‍സിലും യാത്രക്ക് ആവേശകരമായ വരവേല്‍പ്പ് നല്‍കിയിരുന്നു.

ഇതില്‍തന്നെ ഏതന്‍സില്‍ ഔദ്യോഗിക സ്വീകരണമാണ് നല്‍കിയത്. തുര്‍ക്കിയിലെ ഇസ്താന്‍ബുളില്‍ ബാബിക് ഹാര്‍ബര്‍ തുറമുഖത്തുനിന്നായിരുന്നു യാത്ര തുടങ്ങിയത്. പതിനാറ് ഖത്തരി നാവികരാണ് പരമ്പരാഗത ഖത്തരി പായ്ക്കപ്പല്‍ യാത്രയിലുള്ളത്. യൂറോപ്പിലെയും വടക്കന്‍ ആഫ്രിക്കയിലെയും പതിനൊന്ന് തുറമുഖങ്ങളിലൂടെയാണ് യാത്ര വിഭാവനം ചെയ്തിരുന്നത്.

ഖത്തരി പായ്ക്കപ്പലിന്റെ ക്യാപ്റ്റന്‍ യൂസുഫ് മുഹമ്മദ് അല്‍സദക്കും പതിനഞ്ച് നാവികര്‍ക്കും കോര്‍ഫുവിലും വരവേല്‍പ്പ് നല്‍കി. തുറമുഖത്ത് പായ്ക്കപ്പല്‍ കാണാന്‍ സന്ദര്‍ശകര്‍ക്ക് സൗകര്യമൊരുക്കുകയും ചെയ്തു.

ഗ്രീസില്‍ പായ്ക്കപ്പലിന്റെ അവസാന സ്വീകരണകേന്ദ്രമായിരുന്നു കോര്‍ഫു. സ്വീകരണത്തില്‍ ഗ്രീസിലെ ഖത്തര്‍ അംബാസഡര്‍ അബ്ദുല്‍അസീസ് അലിഅല്‍നാമ, കോര്‍ഫു മേയര്‍ കൊസ്താസ് നിക്കോളുസോസ് തുടങ്ങിയവര്‍ പങ്കെടുത്തു. പായ്ക്കപ്പലിനെ സ്വീകരിക്കനാകുന്നതില്‍ സന്തോഷമുണ്ടെന്ന് കോര്‍ഫു മേയര്‍ പറഞ്ഞു. കോര്‍ഫുവില്‍നിന്നും പരമ്പരാഗത പായ്ക്കപ്പലിന്റെ അല്‍ബേനിയയിലേക്കുള്ള പര്യടനം തുടങ്ങി.

ദക്ഷിണമേഖലയായ സരന്ദ നഗരത്തിലേക്കാണ് യാത്ര. അല്‍ബേനിയന്‍ തലസ്ഥാനമായ തിരാനയിലും സന്ദര്‍ശനം നടത്തും. അവിടെനിന്ന് ക്രൊയേഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സ്പ്ലിറ്റിലേക്കുമായിരിക്കും യാത്ര. തുടര്‍ന്ന് ഇറ്റലിയിലെ പഗ്‌ലിയയിലേക്കാണ് യാത്ര. ആദ്യഘട്ട യാത്ര ഇറ്റലിയില്‍ അവസാനിക്കും.

ഇസ്താന്‍ബുളില്‍ നിന്നും ജിയോണ, മോണ്ടികാര്‍ലോ, നൈസ്, കാന്‍സ്, മാാര്‍സെയ്ല്ലിയസ്, സ്പപെയിനിലെ ബാര്‍സലോണ, മൊറോക്കോയിലെ ടാങ്ഗിയര്‍, അള്‍ജീരിയ, ടുണീഷ്യ എന്നിവയിലൂടെ യാത്ര തുടരും. ഖത്തറിന്റെ ചരിത്രവും സംസ്‌കാരവും പ്രതിഫലിപ്പിച്ചുകൊണ്ടുള്ള ചരിത്രയാത്രയാണ് ഫത്ഹുല്‍ ഖൈര്‍.

സമുദ്രായനമേഖലയില്‍ ഖത്തറിന്റെ തനിമയും പാരമ്പര്യവും നിലനിര്‍ത്തുന്നതിനോടൊപ്പം ഗതാഗത, കപ്പലോട്ട രംഗത്തെ പൈതൃകം സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായാണ് ഫത്ഹുല്‍ ഖൈര്‍ യാത്ര നടത്തുന്നത്. ഖത്തര്‍ ആതിഥ്യം വഹിക്കുന്ന 2022 ഫിഫ ലോകകപ്പിനെ പ്രോത്സാഹിപ്പിക്കുകയെന്നതും കൂടുതല്‍ പേരിലേക്ക് പ്രചാരണപരിപാടികള്‍ എത്തിക്കുകയെന്നതും യാത്രയിലൂടെ ലക്ഷ്യമിടുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ആര്‍ട്ടിസ്റ്റ് ഇന്‍ റസിഡന്‍സ്: പുതിയ എഡിഷനിലേക്ക് 18പേരെ തെരഞ്ഞെടുത്തു

ലോകകപ്പ് തയാറെടുപ്പ്: ഖത്തര്‍ ഷൂട്ടിങ് ടീം ബ്രസീലില്‍