in ,

നാലാമത് ഫത്ഹുല്‍ ഖൈര്‍ യാത്രക്ക് ഗ്രീക്ക് തുറമുഖത്തില്‍ വരവേല്‍പ്പ്

ഫത്ഹുല്‍ ഖൈര്‍ യാത്രയുടെ ഭാഗമായി പരമ്പരാഗത പായ്ക്കപ്പലിന് ഗ്രീക്ക് തുറമുഖത്തില്‍ സ്വീകരണമൊരുക്കിയപ്പോള്‍

ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജിന്റെ നാലാമത് ഫത്ഹുല്‍ ഖൈര്‍ യാത്രക്ക് ഗ്രീക്ക് തുറമുഖത്തില്‍ ആവേശകരമായ വരവേല്‍പ്പ്. തുര്‍ക്കിയിലെ ഇസ്താന്‍ബുളില്‍ ബാബിക് ഹാര്‍ബര്‍ തുറമുഖത്തുനിന്നായിരുന്നു യാത്ര തുടങ്ങിയത്. പതിനാറ് ഖത്തരി നാവികരാണ് പരമ്പരാഗത ഖത്തരി പായ്ക്കപ്പല്‍ യാത്രയിലുള്ളത്. യൂറോപ്പിലെയും വടക്കന്‍ ആഫ്രിക്കയിലെയും പതിനൊന്ന് തുറമുഖങ്ങളിലൂടെയാണ് യാത്ര.

കാലാവസ്ഥാ വെല്ലുവിളികളെയും തടസങ്ങളെയുമെല്ലാം നേരിട്ട് ഖത്തരി പായ്ക്കപ്പല്‍ കഴിഞ്ഞദിവസം ഗ്രീസിലെ തെസലിങ്കി തുറമുഖത്തിലെത്തി. ഗ്രീസിലെ രണ്ടാമത്തെ വലിയ നഗരമാണ് തെസലിങ്കി. ഫത്ഹുല്‍ ഖൈര്‍ ക്യാപ്റ്റന്‍ യൂസുഫ് മുഹമ്മദ് അല്‍സദക്കും പതിനഞ്ച് നാവികര്‍ക്കും ഇവിടെ ആവേശകരമായ വരവേല്‍പ്പാണ് ഒരുക്കിയത്. ഗ്രീസിലെ ഖത്തര്‍ എംബസി പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു.

ഗ്രീസിലെ ഖത്തര്‍ അംബാസഡര്‍ അബ്ദുല്‍അസീസ് അലി അല്‍നാമ, തെസലിങ്കി മേയര്‍ ഇയാനിസ് ബൗതാരിസ്, ഗ്രീക്ക് ഉദ്യോഗസ്ഥര്‍, നഗരത്തിലെ താമസക്കാര്‍, വിനോദസഞ്ചാരികള്‍ തുടങ്ങിയവര്‍ സ്വീകരണചടങ്ങില്‍ പങ്കെടുത്തു. ഗ്രീക്ക് തുറമുഖത്ത് പായ്ക്കപ്പല്‍ കാണാന്‍ സന്ദര്‍ശകര്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. തുടര്‍ന്ന് ഇവിടെനിന്നും പുറപ്പെടുന്ന പായ്ക്കപ്പല്‍ ആഗസ്ത് മൂന്നിന് മയ്കനോസിലും തുടര്‍ന്ന് ഗ്രീക്ക് തലസ്ഥാനമായ ആതന്‍സിലുമെത്തും.

അവിടെ ഔദ്യോഗിക സ്വീകരണവുമൊരുക്കിയിട്ടുണ്ട്. ഗ്രീസില്‍ പായ്ക്കപ്പലിന്റെ അവസാന സ്വീകരണകേന്ദ്രം കോര്‍ഫു തുറമുഖമാണ്. തുടര്‍ന്ന് അല്‍ബേനിയയുടെ ദക്ഷിണമേഖലയായ സരന്ദ നഗരത്തിലേക്കും അവിടെനിന്ന് ക്രൊയേഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സ്പ്ലിറ്റിലേക്കുമായിരിക്കും യാത്ര. തുടര്‍ന്ന് ഇറ്റലിയിലെ പഗ്‌ലിയയിലേക്കാണ് യാത്ര. ആദ്യഘട്ട യാത്ര ഇറ്റലിയില്‍ അവസാനിക്കും.

ഇസ്താന്‍ബുളില്‍ നിന്നും ജിയോണ, മോണ്ടികാര്‍ലോ, നൈസ്, കാന്‍സ്, മാാര്‍സെയ്ല്ലിയസ്, സ്പപെയിനിലെ ബാര്‍സലോണ, മൊറോക്കോയിലെ ടാങ്ഗിയര്‍, അള്‍ജീരിയ, ടുണീഷ്യ എന്നിവയിലൂടെ യാത്ര തുടരും. മാസങ്ങള്‍ നീളുന്ന യാത്രക്കുതകുന്ന ആരോഗ്യാവസ്ഥയിലുള്ളവരെ ശാരീരിക പരിശോധനക്ക് ശേഷമാണ് തെരഞ്ഞെടുത്തത്.

ഖത്തറിന്റെ ചരിത്രവും സംസ്‌കാരവും പ്രതിഫലിപ്പിച്ചുകൊണ്ടുള്ള ചരിത്രയാത്രയാണ് ഫത്ഹുല്‍ ഖൈര്‍. സമുദ്രായനമേഖലയില്‍ ഖത്തറിന്റെ തനിമയും പാരമ്പര്യവും നിലനിര്‍ത്തുന്നതിനോടൊപ്പം ഗതാഗത, കപ്പലോട്ട രംഗത്തെ പൈതൃകം സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായാണ് ഫത്ഹുല്‍ ഖൈര്‍ യാത്ര നടത്തുന്നത്. ഖത്തര്‍ ആതിഥ്യം വഹിക്കുന്ന 2022 ഫിഫ ലോകകപ്പിനെ പ്രോത്സാഹിപ്പിക്കുകയെന്നതും കൂടുതല്‍ പേരിലേക്ക് പ്രചാരണപരിപാടികള്‍ എത്തിക്കുകയെന്നതും യാത്രയിലൂടെ ലക്ഷ്യമിടുന്നു.

വിവിധ ഘട്ടമായാണ് യാത്ര. രണ്ടാം ഘട്ടം 2020 ജൂണിനായിരിക്കും തുടങ്ങുക. ഫ്രാന്‍സ്, സ്‌പെയിന്‍ മുഖേനയാണ് യാത്ര. മൂന്നാം ഘട്ടം മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ എന്നിവിടങ്ങളിലൂടെയാണ് യാത്ര. പായ്ക്കപ്പല്‍ ഉപയോഗിച്ച് എങ്ങനെ സഞ്ചരിക്കണമെന്ന് പുതുതലമുറയെ പഠിപ്പിക്കാനും ഖത്തറിന്റെ ചരിത്രത്തെക്കുറിച്ച് അവരെ ബോധവാന്‍മാരാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അഹമ്മദ് അല്‍ജുഫൈരിയുടെയും മാതാവിന്റെയും കലാപ്രദര്‍ശനത്തിന് തുടക്കമായി

‘കോണ്‍ഗ്രസ്സിന് പിഴച്ചതെവിടെയന്നതിന് ദ്വിഗ്‌വിജയ് സിംഗിന്റെ തെരഞ്ഞെടുപ്പ് കാംപയിന്‍ തെളിവ്’