in ,

നാലാമത് ഷോപ്പ് ഖത്തര്‍ വാണിജ്യോത്സവത്തിന് ഇന്ന് തുടക്കം

ദോഹ: വിനോദസഞ്ചാരമേഖലയെ പരിപോഷിപ്പിക്കുകയും ചെറുകിട വ്യാപാരമേഖലയ്ക്ക് ഉണര്‍വും സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന നാലാമത് ഷോപ്പ് ഖത്തര്‍ വാണിജ്യോത്സവത്തിന് ഇന്ന് തുടക്കമാകും. ജനുവരി 31 വരെ തുടരുന്ന മേളയില്‍ വ്യാപാര പ്രോത്സാഹനത്തോടൊപ്പം വ്യത്യസ്തവും ആകര്‍ഷകവുമായ വിനോദ പരിപാടികളും നടക്കും.
ഖത്തറില്‍ ദേശ വ്യാപകമായി നടക്കുന്ന ഏക വാണിജ്യോത്സവമാണിത്. ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സിലാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.കുടുംബ സൗഹൃദ വിനോദ പരിപാടികളുണ്ടാകും. രാജ്യത്തെ ചെറുകിട വ്യാപാര, വാണിജ്യ സ്ഥാപനങ്ങളില്‍ തുണിത്തരങ്ങള്‍, ഇലക്ട്രോണിക്‌സ്, സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍, എന്നിവ ഉള്‍പ്പെടെയുള്ളവക്ക് വിലക്കുറവ് ലഭിക്കും. രാജ്യാന്തര ബ്രാന്‍ഡുകളില്‍ ഡിസ്‌ക്കൗണ്ടുകളുണ്ടാകും. 70ശതമാനം വരെ ഡിസ്‌ക്കൗണ്ടുകള്‍ ലഭിക്കും. ആറു ആഡംബര കാറുകളും ഇരുപത് ലക്ഷം വരെ റിയാലിന്റെ സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരമുണ്ടാകും. എല്ലാ ആഴ്ചയിലും റാഫില്‍ ഡ്രോയുണ്ടാകും. പങ്കാളിത്ത മാളുകളില്‍നിന്നും 200 റിയാലിന് ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് ഡ്രോയില്‍ പങ്കെടുക്കാന്‍ അവസരം. മാള്‍ ഓഫ് ഖത്തര്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റി, സിറ്റി സെന്റര്‍, വില്ലാജിയോ മാള്‍, മിര്‍ഖബ് മാള്‍, ലാന്‍ഡ്മാര്‍ക്ക് മാള്‍, ഗള്‍ഫ് മാള്‍, അല്‍ഖോര്‍ മാള്‍, ലഗൂണ മാള്‍, ഹയാത്ത് പ്ലാസ മാള്‍, ദി പേള്‍ ഖത്തര്‍ തുടങ്ങിയവയാണ് ഇത്തവണത്തെ പങ്കാളികള്‍. ഷോപ്പ് ഖത്തറിലുടനീളം വിവിധ ഹോട്ടലുകള്‍ പ്രത്യേക ഓഫറുകള്‍ നല്‍കും. റൂമുകള്‍ക്ക് ഡിസ്‌ക്കൗണ്ട്, ഭക്ഷ്യ പാനീയങ്ങള്‍ക്ക് പ്രമോഷന്‍, ഹെല്‍ത്ത് ക്ലബ്ബ് സേവനങ്ങള്‍, ഫ്രീ എയര്‍പോര്‍ട്ട് ട്രാന്‍സ്ഫര്‍ എന്നിവയുണ്ടാകും. പേള്‍ ഖത്തറില്‍ ഫാഷന്‍ ഷോകളും സൗന്ദര്യവിദഗ്ദ്ധരുടെ മാസ്റ്റര്‍ ക്ലാസ്സുകളുമുണ്ടാകും. ലോകമെമ്പാടുമുള്ള ഏറ്റവും പുതിയ ഡിസൈനുകള്‍ റാമ്പില്‍ പ്രദര്‍ശിപ്പിക്കും. ഖത്തര്‍ ഡിസൈനുകളും അവതരിപ്പിക്കും. റെഡി ടു വിയര്‍ ഷോ, ഈവനിങ് വിയര്‍ ഷോ, കിഡ്‌സ് ഫാഷന്‍ ഷോ എന്നിവയുമുണ്ടാകും. സൗന്ദര്യലോകത്തെ പ്രശസ്തരായ ഹനാന്‍ അല്‍നജ്ദ, ദലാല്‍ അല്‍റിഫായി, ലേഡി അയിഷ എന്നിവരടക്കമുള്ള വിദഗ്ദ്ധര്‍ മാസ്റ്റര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. കുടുംബങ്ങള്‍ക്ക് ഒന്നടങ്കം ആസ്വദിക്കാനാകുന്ന ഷോകള്‍ വിവിധ മാളുകളില്‍ നടക്കും.
പൊതുജനങ്ങള്‍ക്ക് സൗജന്യപ്രവേശനമായിരിക്കും. സ്റ്റാര്‍വാര്‍സ്, മാഷ ആന്റ് ദി ബിയര്‍ സ്റ്റേജ് ഷോ, ഷൗന്‍ ദി ഷീപ്പ് സ്റ്റേജ് ഷോ, ജസ്റ്റീസ് ലീഗ് പരേഡ്, ചൈനീസ് പരേഡ്, ഔറ എന്റര്‍ടെയിന്‍മെന്റ് പരേഡ്, കോണ്‍ഫെറ്റി ഷോ, ബിഇന്‍ ഫാമിലി ഗെയിംഷോ, ചൈനീസ് ഡ്രാഗണ്‍ പരേഡ് എന്നിവയുണ്ടാകും. ഷോപ്പ് ഖത്തറിന്റെ ഭാഗമായി ജനുവരി 23ന് ഏഷ്യന്‍ടൗണ്‍ ആംഫിതിയറ്ററില്‍ ബോളിവുഡ് ഗായകന്‍ സോനു നിഗമിന്റെ ഷോയുണ്ടാകും. ജനുവരി ഏഴിന് പേള്‍ ഖത്തറില്‍ ഖത്തറിലെ പ്രമുഖ യൂവ ഗായകസംഘമായ സിവാര്‍ ക്വയറിന്റെ ഷോയും നടക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മലബാര്‍ ഗോള്‍ഡ് ഉദ്ഘാടന വിജയി

ഹമദ് വിമാനത്താവളത്തിലെത്തിയത് 38.78 മില്യണ്‍ യാത്രക്കാര്‍