in ,

നാലാമത് സൂഖ് വാഖിഫ് ഈത്തപ്പഴ മേളയില്‍ സന്ദര്‍ശകത്തിരക്കേറുന്നു

മേളയിലെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു
ആദ്യ നാലുദിവസത്തിനുള്ളില്‍ മേള സന്ദര്‍ശിച്ചത് 15,000ലധികം പേര്‍

നാലാമത് സൂഖ് വാഖിഫ് ഈത്തപ്പഴ മേളയില്‍ നിന്ന്‌

ദോഹ: നാലാമത് പ്രാദേശിക ഈത്തപ്പഴ മേളയില്‍ സന്ദര്‍ശകത്തിരക്ക് വര്‍ധിക്കുന്നു. വാരാന്ത്യദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളില്‍ മേള കാണാന്‍ സന്ദര്‍ശകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ആദ്യ നാലുദിവസത്തിനുള്ളില്‍ 15,000ലധികം പേരാണ് മേള സന്ദര്‍ശിച്ചത്.

വൈവിധ്യമാര്‍ന്ന പ്രാദേശിക ഈത്തപ്പങ്ങള്‍ ഒരിടത്തുനിന്നുതന്നെ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുകയാണ് മേള. ഈത്തപ്പഴം ഉപയോഗിച്ചുള്ള മറ്റു വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും മേളയിലുണ്ട്. സൂഖ് വാഖിഫില്‍ ചൊവ്വാഴ്ച മേള തുടങ്ങിയതു മുതല്‍ നൂറുകണക്കിനുപേരെയാണ് ആകര്‍ഷിക്കുന്നത്.

ഡസന്‍ കണക്കിന് സ്റ്റാളുകളാണ് ഇവിടെയുള്ളത്. എല്ലാ ദിവസവും ടണ്‍ കണക്കിന് ഈത്തപ്പഴങ്ങള്‍ വിറ്റുപോകുന്നു. ഡസന്‍ കണക്കിന് വേറിട്ട ഉത്പന്നങ്ങളുണ്ടെങ്കിലും നിരവധി സ്റ്റാളുകള്‍ അവരുടെ സവിശേഷ ഉത്പന്നങ്ങളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. പരമ്പരാഗത ഖത്തരി അല്‍ഖൗസ് നെയ്ത്ത് വ്യവസായം ഒരു സ്റ്റാളില്‍ വളരെ സജീവനമാണ്.

ഈത്തപ്പനയില്‍ നിന്നും നിര്‍മിച്ച മനോഹരമായ കരകൗശല വസ്തുക്കള്‍, ബാസ്‌ക്കറ്റുകള്‍, ബാഗുകള്‍, സഞ്ചികള്‍, പായകള്‍ എന്നിവ വ്യത്യസ്ത വലിപ്പത്തിലും നിറത്തിലും ഇവിടെ ലഭ്യമാണ്. അഞ്ചു റിയാല്‍ മുതല്‍ 60 റിയാല്‍വരെയാണ് വില. മനോഹരമായി രൂപകല്‍പ്പന ചെയ്തവയാണ് ഉത്പന്നങ്ങള്‍.

അമൂല്യമായി തോന്നുന്നു. അതുകൊണ്ടുതന്നെ ഉപഭോക്താക്കളില്‍ വാങ്ങുന്നതിന് താല്‍പര്യം ജനിപ്പിക്കുന്നു- സ്റ്റാളില്‍നിന്നും ഒരു ഹാന്‍ഡ്ബാഗ് വാങ്ങിയ സന്ദര്‍ശകരിലൊരാളായ എയ്ഞ്ചലീന്‍ പറഞ്ഞു. ദാഹം ശമിപ്പിക്കുന്ന ഫ്രഷ് ഈത്തപ്പ സ്ലഷ് മറ്റൊരു സ്റ്റാളില്‍ ലഭ്യമാണ്. ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥക്ക് അനുയോജ്യമാണ്.

നിരവധി പേരാണ് ഈ തണുത്ത പാനീയം രുചിച്ചത്. പത്തുറിയാലാണ് വില. കഴിഞ്ഞ മേഖലയിലാണ് ഈ പാനീയം ആദ്യമായി ആസ്വദിച്ചത്. ഏറെ ഇഷ്ടപ്പെട്ടു. വീണ്ടും മേളയില്‍ ഈ പാനിയം അവതരിപ്പിച്ചതില്‍ സന്തോഷമുണ്ട്.

മധുരത്തിനൊപ്പം ഉന്‍മേഷദായകവുമാണ്- സന്ദര്‍ശകരിലൊരാളായ പീറ്റര്‍ പ്രതികരിച്ചു. വായില്‍ വെള്ളമൂറുന്ന വിധത്തില്‍ ചോക്ലേറ്റ് പൂശിയ ഈത്തപ്പഴങ്ങള്‍, ഉണങ്ങിയ പഴങ്ങളോടെയുള്ള ഈത്തപ്പഴങ്ങള്‍, അണ്ടിപ്പരിപ്പ്, ഈത്തപ്പഴ പേസ്റ്റ്, ഈത്തപ്പഴ സിറപ്പ് എന്നിവയെല്ലാം ഒരു സ്റ്റാളില്‍ ലഭ്യമാണ്.

വ്യത്യസ്ത ഇനങ്ങളില്‍ ഉണങ്ങിയതും സംരക്ഷിച്ചതുമായ ഈത്തപ്പഴങ്ങള്‍ ആകര്‍ഷകമായ ഗിഫ്റ്റ് ബോക്‌സുകളില്‍ പാക്ക് ചെയ്തും വില്‍പ്പനക്ക് വെച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ക്ക് സമ്മാനമായി നല്‍കാന്‍ ഏറെ അനുയോജ്യമാണ് ഈ ഗിഫ്റ്റ് ബോക്‌സുകള്‍. നിരവധിപേരാണ് ഈ ബോക്‌സുകള്‍ സ്വന്തമാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ആസ്പയര്‍ സോണ്‍ സമ്മര്‍ ക്യാമ്പില്‍ വിദ്യാര്‍ഥികളുടെ വര്‍ധിച്ച പങ്കാളിത്തം

മാധ്യമ മേഖലയില്‍ ഖത്തറിനുള്ളത് നീണ്ട ചരിത്രമെന്ന് ജിസിഒ ഡയറക്ടര്‍