in

നാലു പതിറ്റാണ്ടു പ്രവാസത്തിന് വിരാമമിട്ട് അബ്ദുല്ല സ്വദേശത്തേക്ക്

പ്രവാസ ജീവിതം അവസാനിപ്പിച്ച വെള്ളാരി അബ്ദുല്ലക്ക് കുമ്മങ്കോട് എസ് എസ് മദ്രസ്സ ആന്റ് റിലീഫ് കമ്മിറ്റിയുടെ ഉപഹാരം തച്ചറത്ത് അബ്ദുല്ല ഹാജി കൈമാറുന്നു

ദോഹ: നാല് പതിറ്റാണ്ടു കാലത്തെ ഖത്തര്‍ പ്രവാസ ജീവിതം അവസാനിപ്പിച്ചു വെള്ളാരി അബ്ദുല്ല സ്വദേശത്തേക്ക് തിരിച്ചു. 1980ല്‍ ഖത്തറില്‍ എത്തിയ ഇദ്ദേഹം സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്നു.
നാടിനും നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി ഇക്കാലമത്രയും ഖത്തറില്‍ പ്രവര്‍ത്തിച്ചു. ഖത്തര്‍ കുമ്മങ്കോട് സ്വലാഹിയ്യതുസിബിയാന്‍ മദ്രസ്സ ആന്റ് റിലീഫ് കമ്മിറ്റി പ്രവര്‍ത്തകന്‍, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നാദാപുരം എം ഐ എം യതീം ഖാന, ചന്ദ്രിക റീഡേഴ്‌സ് ഫോറം, കെഎംസിസി നാദാപുരം മണ്ഡലത്തിന്റെ തുടക്കം മുതലുള്ള കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കുമ്മങ്കോട് എസ് എസ് മദ്രസ്സ ആന്റ് റിലീഫ് കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പില്‍ പി വി മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. പി എ തലായി ഉദ്ഘാടനം ചെയ്തു. തച്ചറത്ത് അബ്ദുള്ള ഹാജി ഉപഹാരം സമര്‍പ്പിച്ചു. സി കെ ഉബൈദ്, അബ്ദുറഹ്മാന്‍ സി കെ, തയ്യുള്ളതില്‍ അമ്മദ് ഹാജി, ശാദുലി പി വി, ലത്തീഫ് കെ വി സി, യൂനുസ് ടി, മുഹമ്മദലി, മഷൂദ് ഒ കെ, സുബൈര്‍ കുനിയില്‍, റഹൂഫ് കെ വി സി, റഹീസ് ഒ, റഫീഖ് എസ് എം, റഹൂഫ് ഒ സംസാരിച്ചു. ഹാരിസ് എ കെ സ്വാഗതവും ജാബിര്‍ ആലക്കല്‍ നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ്-19നെ മറികടക്കാനുള്ള ശേഷി ഖത്തറിനുണ്ട്: ചൈനീസ് അംബാസഡര്‍

തൊഴിലാളികളുടെ ക്ഷേമത്തില്‍ ഗണ്യമായ പുരോഗതിയെന്ന് സുപ്രീംകമ്മിറ്റി