in ,

നിയമലംഘനം: സീലൈനില്‍ 407 വാഹനങ്ങള്‍ പിടിച്ചെടുത്തു

ദോഹ: സീലൈന്‍ മേഖലയില്‍ ഗതാഗതനിയമങ്ങള്‍ ലംഘിച്ച 407 വാഹനങ്ങള്‍ പിടിച്ചെടുത്തു.
ആഭ്യന്തരമന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫികിന്റെ നേതൃത്വത്തിലാണ് നിയമലംഘകര്‍ക്കെതിരെ നടപടിയെടുത്തത്. സീലൈന്‍ മേഖലയില്‍ ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയവരെയാണ് പിടികൂടിയതെന്നും ഇവര്‍ക്കെതിരെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ മുമ്പാകെ ഹാജരാക്കുമെന്നും വകുപ്പ് അറിയിച്ചു. നിരത്തുകളില്‍ അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്കെതിരെ ഗതാഗതവകുപ്പ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.
വാഹനമോടിക്കുന്നവരും റോഡ് ഉപയോക്താക്കളും നിയമം പാലിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും റോഡ് ഉപയോക്താക്കളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന തെറ്റായ പ്രവര്‍ത്തനങ്ങളും തെറ്റായ പെരുമാറ്റവും ഒഴിവാക്കണമെന്നും വകുപ്പ് ആവശ്യപ്പെട്ടു. സീലൈന്‍ മേഖലയില്‍ അശ്രദ്ധമായി വാഹനമോടിച്ച നിരവധി ഡ്രൈവര്‍മാരെ നേരത്തെയും പിടികൂടുകയും ഇവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. പ്രധാന ഗതാഗത നിയമലംഘനങ്ങളില്‍ അശ്രദ്ധമായ ഡ്രൈവിങ്്, ഡ്രിഫ്റ്റിംഗ്, വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുകള്‍ മറയ്ക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. ഇത്തരം നിയമലംഘനങ്ങള്‍ വ്യക്തികളുടെ ജീവിതത്തെയും റോഡ് ഉപയോക്താക്കളുടെ സ്വത്തിനെയും അപകടത്തിലാക്കുന്നതാണ്.
അശ്രദ്ധമായി വാഹനമോടിക്കുന്നവരെ പിടികൂടിയാല്‍ നിയമലംഘനത്തിന്റെ വ്യാപ്തി അനുസരിച്ച് അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. അശ്രദ്ധമായി വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും വകുപ്പ് വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഗതാഗതത്തിരക്ക്: സ്‌കൂള്‍ പ്രവര്‍ത്തിസമയത്തില്‍ മാറ്റം വരുത്തിയേക്കും

അല്‍ഖര്‍സ സൗരോര്‍ജ പദ്ധതി: കരാറുകള്‍ ഒപ്പുവെച്ചു