in ,

നിയമസഭാ തെരഞ്ഞെടുപ്പോടെ സിപിഎം സംപൂജ്യമാവും: പികെ ശാഹുല്‍ ഹമീദ്

ദോഹ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ കണ്ണൂര്‍ ജില്ലയില്‍ സിപിഎം സംപൂജ്യമാവുമെന്ന് കൂത്തുപറമ്പ് മണ്ഡലം മുസ്്‌ലിം ലീഗ് സെക്രട്ടറി പികെ ശാഹുല്‍ ഹമീദ്. ക്രിമിനിലുകളുടെ കൈപ്പിടിയിലായ സിപിഎമ്മിന് ജനങ്ങള്‍ നില്‍കിയ അതിശകത്മായ തിരിച്ചടിയാണ് വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ജയരാജന്റെ ദയനീയ പരാജയമെന്നും ഹ്രസ്വ സന്ദര്‍ശനത്തിനായി ദേഹയിലെത്തിയ അദ്ദേഹം പറഞ്ഞു.

ശുകൂര്‍, ടിപി ചന്ദ്രശേഖരന്‍, ശുഹൈബ് തുടങ്ങിയ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരായി ഉയര്‍ന്ന് വന്ന ബഹുജന വികാരത്തില്‍ നിന്നൊന്നും സിപിഎം പാഠം പഠിച്ചില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തലശ്ശേരിയിലെ സിഒടി നസീറിനെതിരായ വധശ്രമം. ഈ കേസില്‍ പ്രതിചേര്‍ക്കപ്പെടേണ്ട എംഎല്‍എയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.

അക്രമ രാഷ്ട്രീയത്തെ പ്രത്യക്ഷത്തില്‍ തള്ളിപ്പറയുകയും എന്നാല്‍ അകത്തളത്തില്‍ ആക്രമങ്ങള്‍ക്കായി കോപ്പുകൂട്ടുകയും കൊലയാളികള്‍ക്ക് സഹായം ചെയ്യുകയും ചെയ്യുന്നത് സിപിഎം തുടരുകയാണെന്നും ശാഹുല്‍ ഹമീദ് കുറ്റപ്പെടുത്തി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കെഎംസിസി പടന്ന പഞ്ചായത്ത് ഫണ്ട് കൈമാറി

ചലച്ചിത്ര പ്രേമികള്‍ക്കായി നൂതനമായ മൊബൈല്‍ ആപ്പ് വികസിപ്പിച്ചു