
ദോഹ: ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി കൊയിലാണ്ടി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നെസ്റ്റ് ഇന്റര്‍നാഷനല്‍ അക്കാദമി ആന്റ് റിസര്‍ച്ച് സെന്റര്‍ (നിയാര്‍ക്ക്) ഖത്തര്‍ ചാപ്റ്റര്‍ എട്ടാം വാര്‍ഷികം വിപുലമായ പരിപാടികളോടെ നടന്നു. ഖത്തര്‍ നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന പരിപാടി ദോഹ ബാങ്ക് സി.ഇ.ഒ. ഡോ. ആര്. സീതാ രാമന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. യുനിസെഫ് അംബാസിഡര്‍ പ്രൊഫ.
ഗോപിനാഥ് മുതുകാടിന്റെ മാജികും മോട്ടിവേഷണല്‍ ക്ലാസും ചേര്‍ത്തുള്ള എംക്യൂബ് പരിപാടി ഏവരെയും ആകര്‍ഷിച്ചു. പ്രോഗ്രാം ചെയര്മാന് എന്‍. ഇ. അബ്ദുല്‍ അസീസ് അധ്യക്ഷ്യത വഹിച്ചു. ഖത്തര്‍ ചാപ്റ്റര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനറല്‍ സെക്രട്ടറി എം. ടി ഹമീദ് വിശദീകരിച്ചു. നിയാര്‍ക് പ്രൊജക്ടിനെക്കുറിച്ച് ഗ്ലോബല്‍ ചെയര്മാന് അഷ്റഫ് കെ.പി, അക്കാദമിക് പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിയാര്‍ക് ജനറല്‍ സെക്രട്ടറി യൂനുസ് ടി. കെ സംസാരിച്ചു.
ഖാലിക് എ.എം.പി.(കുവൈറ്റ്), സാലെഹ് ബാത്ത(കുവൈറ്റ്), വൈസ് പ്രസിഡണ്ട് രാമന് നായര്‍, പ്രോഗ്രാം ജോയിന്റ് കണ്‍വീനര്‍ മന്‍സൂര്‍ അലി, ട്രഷറര്‍ സിറാജ് എ. ഖാദര്‍, ഇബ്രാഹിം പി.വി, റംസിയ റിയാസ് സംസാരിച്ചു. ഫൈസല്‍ മൂസ സ്വാഗതവും കെ. കെ. വി. മുഹമ്മദലി നന്ദിയും പറഞ്ഞു.