
ദോഹ: യുണിസെഫ് അംബാസഡറും പ്രശസ്ത മജീഷ്യനുമായ പ്രഫ. ഗോപിനാഥ് മുതുകാട് നയിക്കുന്ന ‘എം ക്യൂബ് മോട്ടിവേഷന്‍’ ക്ലാസ് ഇന്ന്് നടക്കുമെന്ന്് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ആന്‍ഡ് റിസെര്‍ച്ച് സെന്റര്‍ (നിയാര്ക്്) ഖത്തര്‍ ചാപ്റ്ററിന്റെ എട്ടാമത് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വൈകിട്ട് ആറുമുതല്‍ ഖത്തര്‍ നാഷണല്‍ കണ്വെന്ഷന് സെന്ററിലാണ് പരിപാടി. ഭിന്നശേഷിക്കാരായ കുട്ടികള്‍കളുടെ വ്യത്യസ്ത കഴിവുകള്‍ മനസിലാക്കി പരിശീലനവും പരിചരണവും നല്കി മുഖ്യധാരയിലേക്ക് കൈ പിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാനപനമാണ് നിയാര്ക്്്.
നിലവില്‍ ഭിന്ന ശേഷിക്കാരായ 240 ഓളം കുട്ടികള്‍ക്ക് ഇവിടെ പരിശീലനവും പരിചരണവും നല്‍കുന്നുണ്ട്്. സ്ഥാപനത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും 800 ഓളം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പഠനത്തിന് അവസരം നല്‍കുന്നതിനും ലക്ഷ്യമിട്ട്് അത്യാധുനിക സൗകര്യങ്ങളോടെ നാലേക്കറില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് നിയാര്‍ക്ക് ഗ്ലോബല്‍ ചെയര്മാന് അശ്റഫ് കെ.പി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, അസിസ് എന്‍ഇ, രാമന് നായര്‍, മന്‍സൂര്‍ അലി, ഹമീദ്എംടി, മുഹമ്മദ് അലി, ഷിഹാബുദ്ദീന്,ഷാന്‍, സയിദ് ജാഫര്‍, ഫൈസല്‍ മൂസ എന്നിവരും പങ്കെടുത്തു.