in

നിരത്തുകളുടെ ഗുണനിലവാര പരിശോധനക്ക് നൂതന വാഹനവുമായി അശ്ഗാല്‍

Image processed by CodeCarvings Piczard ### FREE Community Edition ### on 2020-01-28 22:17:54Z | |

ദോഹ: നിരത്തുകളുടെ ഗുണനിലവാരവും തകരാറുകളും കണ്ടെത്തുന്നതിനും വിലയിരുത്തുന്നതിനുമായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ ഉപയോഗിക്കുന്നത് അത്യാധുനിക സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന റോഡ് സര്‍വേ വാഹനങ്ങള്‍. റോഡിന്റെ ഉപരിതല തകരാറുകള്‍ തിരിച്ചറിയാന്‍ ശേഷിയുള്ളതാണ് സര്‍വേ വാഹനങ്ങള്‍. ലേസര്‍ ക്രാക്ക് ഡിറ്റക്ഷന്‍ മെഷര്‍മെന്റ് സിസ്റ്റം, മൊബൈല്‍ മാപ്പിങ്ങോടു കൂടിയ 360 ഡിഗ്രി കാമറ, ഉയര്‍ന്ന കൃത്യതയിലുളള ജിപിഎസ് റിസീവര്‍, വീല്‍ മൗണ്ടഡ് ഓഡോമീറ്റര്‍, കംപ്യൂട്ടര്‍ റാക്കിങ്, റോമോഡാസ് സോഫ്റ്റ് വെയര്‍ സിസ്റ്റം എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകള്‍. റോഡിലെ ചെറുതും വലുതുമായ ഗര്‍ത്തങ്ങള്‍, വാഹന ചാലുകള്‍, വിള്ളലുകള്‍, മാക്രോ ടെക്ചറുകള്‍, അസ്വാഭാവികതകള്‍ എന്നിവയെല്ലാം വേഗത്തില്‍ തിരിച്ചറിയാന്‍ വാഹനത്തിന്റ പരിശോധനയിലൂടെ സാധിക്കും.
വ്യവസ്ഥകളും ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് റോഡ് നിര്‍മാണങ്ങളെന്ന് ഉറപ്പാക്കാന്‍ ഈ വാഹനങ്ങളുടെ പരിശോധനയിലൂടെ സാധിക്കും. ഫിഫ 2022 ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്കുള്ള ടൂര്‍ണമെന്റ് റൂട്ട് നെറ്റ് വര്‍ക്ക് (ടിആര്‍എന്‍)മികവുറ്റതാക്കുന്ന കാര്യത്തിലും റോഡ് സര്‍വേ വാഹനത്തിന് സുപ്രധാന പങ്കുണ്ട്.
നിലവിലെ റോഡുകളുടേയും നിര്‍മാണം പൂര്‍ത്തിയാക്കിയവയുടേയും ഗുണനിലവാരവും സാങ്കേതികത്വവും പരിശോധിക്കാനുള്ള ചുമതല റോഡ്സ് ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ് വകുപ്പിനാണ്. അശ്്ഗാലിന്റെ വ്യവസ്ഥകള്‍ക്കും സേവന നിലവാരങ്ങള്‍ക്കും അനുസരിച്ചാണോ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് ഉറപ്പാക്കും. ഇതിനായി അസെറ്റ് അഫയേഴ്സ് വകുപ്പാണ് റോഡിന്റെ ഓട്ടോമേറ്റഡ് ഡേറ്റ ശേഖരണത്തിനായി നൂതന സാങ്കേതിക വിദ്യയിലുള്ള റോഡ് സര്‍വേ വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. ഇന്റര്‍നാഷനല്‍ റഫ്നസ് സൂചിക (ഐആര്‍ഐ)യുടെ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ, റോഡിലെ വേഗതയ്ക്ക് അനുസരിച്ചാണോ പാതയുടെ നിര്‍മാണം എന്നിവ കൃത്യമായി വിലയിരു്ത്താനും വാഹനത്തിന്റെ പ്രവര്‍ത്തനത്തിലൂടെ സാധിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കൊറോണ വൈറസിനെ നേരിടാന്‍ പൂര്‍ണസജ്ജമെന്ന് മന്ത്രാലയം

‘ഗാന്ധി സ്മൃതി’ നാളെ; കെമാല്‍ പാഷ പങ്കെടുക്കും