in

നീതിന്യായ മന്ത്രാലയം പുതിയ ഇ-പദ്ധതികള്‍ക്ക് തുടക്കംകുറിച്ചു

ദോഹ: നീതിന്യായ മന്ത്രാലയം പുതിയ ഇ-പദ്ധതികള്‍ക്ക് തുടക്കംകുറിച്ചു. ഖത്തര്‍ ഐടി സമ്മേളനമായ ക്വിറ്റ്‌കോം 2019ലെ മന്ത്രാലയത്തിന്റെ പവലിയനില്‍വെച്ച് നീതിന്യായ മന്ത്രിയും ക്യാബിനറ്റ് കാര്യ ആക്ടിങ് മന്ത്രിയുമായ ഡോ.ഇസ്സ ബിന്‍ സാദ് അല്‍ജഫാലി അല്‍നുഐമിയാണ് പുതിയ ഇ-പദ്ധതികള്‍ക്ക് തുടക്കംകുറിച്ചത്. അന്താരാഷ്ട്ര കരാറുകളുടെ ഡിജിറ്റല്‍വത്കരണം, ഏകീകൃത ഇലക്ട്രോണിക് കരാര്‍ പദ്ധതി എന്നിവക്ക് തുടക്കമായി. സ്മാര്‍ട്ട് ഫോണുകളില്‍ ഖത്തരി നിയമപരമായ പോര്‍ട്ടല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ‘അല്‍ മീസാന്‍’ എന്ന പുതിയ നിയമ ആപ്ലിക്കേഷനും തുടക്കംകുറിച്ചു.
മന്ത്രാലയത്തിന്റെ സേവനങ്ങളുടെ പൊതു ഗുണഭോക്താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നീതിന്യായ മന്ത്രാലയത്തിന്റെ പദ്ധതികള്‍ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്കുള്ള ഗുണപരമായ കുതിപ്പിന് സാക്ഷ്യം വഹിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇപ്പോള്‍ തുടങ്ങി ഇ-സേവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് മന്ത്രാലയ സേവനങ്ങള്‍ മികച്ച രീതിയിലും സുഗമമായും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. സേവനങ്ങള്‍ കാര്യക്ഷമമാകും. പുതിയ പദ്ധതികളും ഉടന്‍ പ്രഖ്യാപിക്കും. ഈ പദ്ധതികളെല്ലാം ദേശീയ വികസന പ്രക്രിയയെ പിന്തുണയ്ക്കുകയും പൗര•ാര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുകയും ചെയ്യുന്നതാണ്. ഈ പദ്ധതികള്‍ ആരംഭിക്കുന്നതിന് മന്ത്രാലയവുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക്, പ്രത്യേകിച്ചും ആഭ്യന്തര, വാണിജ്യ, വ്യവസായ മന്ത്രാലയങ്ങള്‍, ഗതാഗത, ആശയവിനിമയ മന്ത്രാലയം, മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം, മറ്റ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്കെല്ലാം മന്ത്രി നന്ദി അറിയിച്ചു.
ക്വിറ്റ്‌കോമിലെ മന്ത്രാലയത്തിന്റെ പവലിയനില്‍, അന്താരാഷ്ട്ര കരാറുകളുടെ ഡിജിറ്റല്‍വത്കരണത്തിന് തുടക്കമായി. ഗതാഗത, വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ വിദഗ്ദ്ധരുമായി സഹകരിച്ച് നീതിന്യായ മന്ത്രാലയത്തിലെ കണ്‍വെന്‍ഷന്‍- അന്താരാഷ്ട്ര സഹകരണ വകുപ്പാണ് ഇത് നടപ്പാക്കുന്നത്. ഖത്തറിന്റെ അന്താരാഷ്ട്ര നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് ഈ പദ്ധതിയുടെ തുടക്കം. കരാറുകളോ ധാരണാപത്രങ്ങളോ തയ്യാറാക്കാനോ അവലോകനം ചെയ്യാനോ മന്ത്രാലയത്തിന് അഭ്യര്‍ഥനകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍കൂടിയാണ് ഇ-പദ്ധതി തുടങ്ങിയത്. ഈ കരാറുകളുടെ ഡിജിറ്റല്‍ പതിപ്പ് ഒരു ഏകീകൃത ഇലക്ട്രോണിക് ചട്ടക്കൂടിനുള്ളില്‍ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. അതിലൂടെ ധാരണാപത്രത്തിലേക്ക് സുഗമമായി പ്രവേശിക്കാനും ഡോക്യുമെന്ററി സെഷന്‍ പിന്തുടരാനും കഴിയും. കരാര്‍ മേഖല, വിതരണ കരാറുകള്‍ എന്നിവയിലുള്‍പ്പടെ പൗര•ാരും സര്‍ക്കാര്‍ ഏജന്‍സികളും സംരംഭകരും തമ്മില്‍ രൂപപ്പെടാനിടയുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ഏകീകൃത ഇലക്ട്രോണിക് കരാര്‍ പദ്ധതിക്കും തുടക്കംകുറിച്ചു. രാജ്യത്തിനകത്ത് കരാര്‍ ചെയ്യുന്ന മിക്ക മേഖലകള്‍ക്കും സമഗ്രമായ ഇലക്ട്രോണിക് കരാര്‍ ഫോമുകള്‍ തയ്യാറാക്കാന്‍ മന്ത്രാലയം തീരുമാനിച്ചു.
ഈ കരാറുകള്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാകും. എല്ലാ പൗരന്മാര്‍ക്കും സൗജന്യമായിരിക്കും, മാത്രമല്ല ആവശ്യമായ ഫോം ഡൗണ്‍ലോഡ് ചെയ്യാനും കരാറില്‍ ഉള്‍പ്പെട്ട കക്ഷികളുമായി ബന്ധപ്പെട്ട ഡാറ്റയില്‍ പൂരിപ്പിക്കാനും സാധിക്കും. പ്രവേശനത്തിനും ഓഡിറ്റിനും സൗകര്യമൊരുക്കുന്നതിന് ഓഡിറ്റ് ബ്യൂറോയുമായി ഒരു ഇലക്ട്രോണിക് ലിങ്ക് ഉണ്ടാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഉം ലംഖ്ബ; നാലു തട്ടുകളിലെ ആദ്യ മേല്‍പാലം നാളെ ഗതാഗതത്തിന്‌

ബ്രസീലിലെ നാലു സൗരോര്‍ജ പദ്ധതികളില്‍ നെബ്രാസിന് 80% ഓഹരി