
ദോഹ: നേരിയ പൊടിക്കാറ്റും ചില ഭാഗങ്ങളില്‍ മേഘാവൃതമായ ആകാശവുമായിരിക്കും അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കു- പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത 12 മുതല്‍ 22 വരെ നോട്ടില്‍ നിന്നും അല്‍ ജുമൈലിയ ഭാഗത്ത് 28 നോട്ടുവരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
ശക്തമായ കാറ്റടിക്കുന്നതിനാല്‍ തിരമാലകള്‍ ഏഴടിയോളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
പൊടിക്കാറ്റിനെ തുടര്‍ന്ന് തുറസ്സായ പ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലെ റോഡുകളിലും കാഴ്ചാ പരിധിയില്‍ കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. നേരിയ തോതില്‍ ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.