in

നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ശിശുദിനം ആഘോഷിച്ചു

നോബില്‍ സ്‌കൂളില്‍ നടന്ന ശിശുദാനാഘോഷ പരിപാടികളില്‍ നിന്ന്‌

ദോഹ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണയ്ക്ക് മുന്‍പില്‍ നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ അബുഹമൂര്‍, ഹിലാല്‍, വുഖൈര്‍, ഐന്‍ഖാലിദ് കാമ്പസുകളില്‍ ശിശുദിനം ആഘോഷിച്ചു. പ്രിന്‍സിപ്പല്‍ ഷിബു അബ്ദുല്‍റഷീദ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഇന്നത്തെ കുട്ടികളാണ് നാളത്തെ രാഷ്ട്ര ശില്‍പികളെന്ന് ഉറച്ചു വിശ്വസിച്ച ഭരണാധികാരിയായിരുന്നു ചാച്ചാജിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. നോബിള്‍ ഇന്ത്യന്‍ കിന്‍ഡര്‍ ഗാര്‍ട്ടനിലെ ഇരുനൂറ്റി അന്‍പതിലധികം കുരുന്നുകള്‍ അണിനിരന്ന പ്രച്ഛന്നവേഷമത്സരം ആഘോഷ പരിപാടികളിലെ മുഖ്യ ആകര്‍ഷണമായിരുന്നു. ദേശഭക്തി ഗാനങ്ങള്‍, ദേശീയോത്ഗ്രഥന നൃത്തങ്ങള്‍, ലഘു പ്രസംഗങ്ങള്‍ തുടങ്ങിയവയും വവിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു.സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ (സിസിഎ )റോബിന്‍കെ ജോസ്, സ്‌കൂള്‍ വൈസ് പ്രന്‍സിപ്പല്‍ (അക്കാദമിക്) ജയ്‌മോന്‍ ജോയ് ശിശുദിനസന്ദേശങ്ങള്‍ കൈമാറി.സ്‌കൂള്‍ ഹെഡ് ഓഫ് സെക്ഷന്‍സ് ശിഹാബുദ്ധീന്‍, സ്രേഷ്മ. നിസാര്‍ കെ, ഇന്ദിര മേനോന്‍, അസ്മ, സിസിഎ കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഹസ്സന്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അറേബ്യന്‍ ഗള്‍ഫ് കപ്പ്് ടീം ലൈനപ്പായി: ഖത്തറും യു എ ഇയും ഗ്രൂപ്പ് എയില്‍

അഞ്ച് ശൈത്യകാല പച്ചക്കറി ചന്തകള്‍ തുറന്നു