in ,

പക്ഷികള്‍ക്ക് ദാഹമകറ്റാന്‍ ശമാല്‍ മുനിസിപ്പാലിറ്റിയില്‍ പ്രത്യേക സംവിധാനം

വേനല്‍ കടുത്തതോടെ പക്ഷികള്‍ക്കു ദാഹമകറ്റാനായി ശമാല്‍ മുനിസിപ്പാലിറ്റിയില്‍ പ്രത്യേക സംവിധാനമൊരുക്കിയപ്പോള്‍

ദോഹ: കടുത്ത ചൂടില്‍ പക്ഷികള്‍ക്ക് ദാഹമകറ്റാന്‍ പ്രത്യേക സംവിധാനവുമായി അല്‍ശമാല്‍ മുനിസിപ്പാലിറ്റി. ശമാലിലെ വിവിധ പാര്‍ക്കുകളില്‍ പക്ഷികള്‍ക്ക് ദാഹമകറ്റുന്നതിനായി പ്രത്യേക കണ്ടെയ്‌നറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മരങ്ങളിലും മറ്റും ഇവ തൂക്കിയിട്ടിരിക്കുകയാണ്.

പക്ഷികളെ ചൂടില്‍ നിന്നും സംരക്ഷിക്കുകയാണ് ഇത്തരമൊരു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ശമാല്‍ മുനിസിപ്പാലിറ്റി പരിധിയിലുള്ള പൊതു ഉദ്യാനങ്ങള്‍, പാര്‍ക്കുകള്‍, തുറസായ പ്രദേശങ്ങള്‍, റോഡുകളുടെ വശങ്ങള്‍ എന്നിവിടങ്ങളിലായി 32 കുടിവെള്ള കുടങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. വെള്ളം തൂക്കിയിട്ടിരിക്കുന്ന സ്ഥലങ്ങള്‍ മുനിസിപ്പാലിറ്റിയുടെ പൂര്‍ണനിരീക്ഷണത്തിലായിരിക്കും.

വാട്ടര്‍ കണ്ടെയ്‌നറുകളിലും സമീപസ്ഥലങ്ങളിലും ശുചിത്വം ഉറപ്പാക്കും. എല്ലാ ജീവജാലങ്ങളോടും കാരുണ്യവും ദയയും കാണിക്കണമെന്ന ഇസ്‌ലാമിക പാരമ്പര്യം പുനരുജ്ജീവിപ്പിക്കുകയാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ. പക്ഷികള്‍ക്ക് ദാഹമകറ്റുന്നതിനും വെള്ളം കുടിക്കുന്നതിനും അനുയോജ്യമായ വിധത്തിലാണ് കണ്ടെയ്‌നറുകള്‍ ഒരുക്കിയിരിക്കുന്നത്.

പാര്‍ക്കുകളും പൂന്തോട്ടങ്ങളും ഹരിതസ്ഥലങ്ങളും വൈവിധ്യമാര്‍ന്ന പക്ഷികളുടെ ആവാസകേന്ദ്രമാണ്. കൂടാതെ എല്ലാവര്‍ഷവും ദേശാടനപക്ഷികളെയും ഇവിടേക്ക് ആകര്‍ഷിക്കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അല്‍ലുഖ്തയില്‍ പുതിയ പാലം ഇന്ന് മുതല്‍ താല്‍ക്കാലികമായി തുറക്കും

ദക്ഷിണേന്ത്യന്‍ ചലച്ചിത്ര പുരസ്‌കാരം ആഗസ്ത് 15, 16 തീയതികളില്‍ ദോഹയില്‍