in

പഠനത്തോടൊപ്പം ജോലിയും: സഹായ ഹസ്തവുമായി കെഎംസിസി

കെഎംസിസി ഖത്തര്‍ സ്റ്റുഡന്റ്‌സ് സര്‍ക്കിള്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാനഡ കെഎംസിസി വൈസ്
ചെയര്‍മാന്‍ അബ്ദുല്‍ വാഹിദ് സംസാരിക്കുന്നു

ദോഹ: കെ.എം.സി.സി ഖത്തര്‍ സ്റ്റുഡന്റ്‌സ് സര്‍ക്കിള്‍ ‘വിദേശ രാജ്യങ്ങളിലേക്കുള്ള ഉന്നത പഠനത്തിനുള്ള സാധ്യതകളും വെല്ലിവിളികളും’ എന്ന വിഷയത്തില്‍ ചര്‍ച്ചയും പരിപാടിയും സംഘടിപ്പിച്ചു. ‘ഏണ്‍ വൈല്‍ യു ലേണ്‍’ എന്ന പേരില്‍ തുമാമ കെഎംസിസി ഹാളില്‍ നടന്ന പരിപാടി കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്എഎം ബഷീര്‍ ഉദ്ഘാടനം ചെയ്തു.കാനഡ കെഎംസിസി വൈസ് ചെയര്‍മാന്‍ അബ്ദുല്‍ വാഹിദ്, ബ്രിട്ടന്‍ കെഎംസിസി ജനറല്‍ സെക്രട്ടറി എന്‍കെ സഫീര്‍, ഖത്തര്‍ യൂണിവേഴ്‌സിറ്റി പ്രഫസര്‍ തൊയിബ വാഹിദ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഗ്രീന്‍ ടീന്‍സ് കണ്‍വീനര്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു.
അമേരിക്കന്‍ നാടുകളിലെയും യൂറോപ്പിലെയും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, സ്‌കോളര്‍ഷിപ്പ്, തുടര്‍ പഠനങ്ങള്‍, ജോലി, വിസ നടപടിക്രമങ്ങള്‍, കാലാവസ്ഥ, സാങ്കേതിക വിദ്യ, വെല്ലുവിളികള്‍, നിയമങ്ങള്‍ എന്നിവയെ കുറിച്ച് മുഖ്യാതിഥികള്‍ സംസാരിച്ചു. കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി, ഒഎ കരീം, ജാഫര്‍ തയ്യില്‍, റയീസ് വയനാട്, റയീസ് പെരുമ്പ, കോയ കൊണ്ടോട്ടി, മുസ്തഫ എലത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു. ഗ്രീന്‍ ടീന്‍സ് ഭാരവാഹികളായ സിറാജുല്‍ മുനീര്‍, അബ്ദുല്‍ സമദ്, സ്റ്റുഡന്റ്‌സ് സര്‍ക്കിള്‍ ഭാരവാഹികളായ അര്‍ഷക്ക് റിസ്‌വാന്‍ രിഫായി എന്നിവര്‍ നേതൃത്വം നല്‍കി. സിറാജുദ്ധീന്‍ ഇബ്രാഹിം സ്വാഗതവും ഷഹബാസ് തങ്ങള്‍ നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സോഷ്യല്‍ മീഡിയ: രാജ്യാന്തര സമ്മേളനം ഫെബ്രുവരിയില്‍

ഐസിബിഎഫ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു