
ചടങ്ങ്് പാണക്കാട് സാദിഖലി തങ്ങള്‍ ഉദ്്ഘാടനം ചെയ്യുന്നു.
ദോഹ: പത്രധാര്മ്മികതയെന്നത് കേവലം മുദ്രാവാക്യമല്ലെന്നും അതു പ്രായോഗികമാക്കാന്‍ പലതും ത്യജിക്കേണ്ടിവരുമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ‘ചന്ദ്രികോത്സവം’ കലാവിരുന്ന് വിജകരമാക്കാന്‍ പ്രയത്നിച്ച കെഎംസിസി പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാര്‍മികത മുറുകെ പിടിച്ച് മുന്നേറുന്ന പത്രമാണ് ചന്ദ്രിക. അപസ്വരങ്ങള്‍ ഇല്ലാതാക്കാനും സൗഹാര്‍ദ്ദ അന്തരീക്ഷം ഉണ്ടാക്കാനുമാണ് ചന്ദ്രിക എന്നും ശ്രമിച്ചത്.
കലാപം ഉണ്ടാവുമ്പോള്‍ തീ അണക്കാനാണ് ചന്ദ്രിക മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. ചന്ദ്രികയുടെ ശില്‍പ്പികളും നേതൃത്വം നല്‍കിയവരുമായ സീതീ സാഹിബ്, ബാഫഖി തങ്ങള്‍, സിഎച്ച് മുഹമ്മദ് കോയ എന്നിവര്‍ കാണിച്ചു തന്ന അത്തരം മാതൃകകളാണ് പൂക്കോയതങ്ങളും ശിഹാബ് തങ്ങളും പിന്തുടര്‍ന്നതെന്നും അദ്ദേഹം വിശദീകരിച്ചു. മൂജീബ് വാണിമേല്‍, ഷഫീഖ് പിസി, അബ്ദുല്‍ ഹമീദ് ഇകെ,സാജിദ് മല്ലുവഞ്ചേരി, റൂബിനാസ് കൊട്ടേടത്ത്, ലത്തീഫ് പാതിരിപ്പറ്റ, സന ഫാത്തിമ, ഹര്‍ഷിന, റിസാന സലീം, ലിയ ഷെറിന്, അല്‍താഫ് വള്ളിക്കാട്, അസീസ് എന്നീ കെ.എം.സി.സി പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു.
ചന്ദ്രിക ഖത്തര്‍ ഗവേണിങ് ബോര്‍ഡ് ചെയര്മാന് പാറക്കല്‍ അബ്ദുല്ല എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗവേണിങ് ബോര്‍ഡ് ഇന്‍ചാര്‍ജ് പികെ റഹീം, വൈസ് ചെയര്മാന് ഇന്‍ചാര്‍ജ് ഡോ. അബ്ദുസമദ്, ഗവേണിങ് ബോര്‍ഡംഗം തായമ്പത്ത് കുഞ്ഞാലി, കെഎംസിസി മലപ്പുറം ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറി സവാദ് വെളിയങ്കോട്, ചന്ദ്രിക ഖത്തര്‍ റസിഡന്റ് എഡിറ്റര്‍ അശ്റഫ് തൂണേരി, മാര്‍ക്കറ്റിങ് ഹെഡ് എടി ഫൈസല്‍ സംസാരിച്ചു.