in ,

പബ്ലിക് പ്രോസിക്യൂഷന് രാജ്യാന്തര പുരസ്‌കാരം

മൊക്രോസോഫ്റ്റ് പുരസ്‌കാരം ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വകുപ്പ് ഡയറക്ടര്‍ മറിയം ഹജ്ജി ഏറ്റുവാങ്ങിയപ്പോള്‍

ദോഹ: പബ്ലിക് പ്രോസിക്യൂഷന്റെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വകുപ്പിന് മൈക്രോസോഫ്റ്റിന്റെ രാജ്യാന്തര പുരസ്‌കാരം. ഖത്തറിന്റെ ഇ-ഗവണ്‍മെന്റ് 2020 കര്‍മ്മപദ്ധതിക്കു നല്‍കുന്ന പിന്തുണയ്ക്കുള്ള അംഗീകാരമെന്ന നിലയില്‍ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ പുരസ്‌കാരമാണ് ലഭിച്ചത്. മൈക്രോസോഫ്റ്റ് സംഘടിപ്പിച്ച ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വകുപ്പ് ഡയറക്ടര്‍ മറിയം ഹജ്ജി പുരസ്‌കാരം ഏറ്റുവാങ്ങി.

ഡിജിറ്റല്‍ സാങ്കേതികവിദ്യാപരിഹാരമാര്‍ഗങ്ങള്‍ ലഭ്യമാക്കുന്നതിലും പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുന്നതിലും ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വകുപ്പ് നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് പുരസ്‌കാരം. ദേശീയ വികസന കര്‍മ്മപദ്ധതിക്കും ഖത്തര്‍ ഇ-ഗവണ്‍മെന്റ് 2020 കര്‍മപദ്ധതിക്കും അനുസൃതമായിട്ടാണ് വകുപ്പിന്റെ പ്രവര്‍ത്തനം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മുഹമ്മദ് അല്‍മുദാഖ മൈന്‍ഡ് സ്‌പോര്‍ട്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്

സാവിയുടെ വിടവാങ്ങല്‍ മത്സരത്തില്‍ അല്‍സദ്ദിന് തോല്‍വി