in ,

പായ്ക്കപ്പല്‍ ഫെസ്റ്റിവല്‍ കത്താറ തീരത്ത് പുരോഗമിക്കുന്നു

കത്താറ തീരത്ത് പുരോഗമിക്കുന്ന പായ്ക്കപ്പല്‍ മേളയില്‍ നിന്ന്‌

ദോഹ: ചൊവ്വാഴ്ച ആരംഭിച്ച ഒന്‍പതാമത് ഖത്തര്‍ പൈതൃക പായ്ക്കപ്പല്‍(ദൗ) ഫെസ്റ്റിവല്‍ കത്താറ തീരത്ത് പുരോഗമിക്കുന്നു. രാവിലെ ഒന്‍പതു മുതല്‍ ഉച്ചവരെയും വൈകുന്നേരം മൂന്നു മുതല്‍ രാത്രി പത്തുവരെയും പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കുന്ന മേള കാണാന്‍ നിരവധി പേരാണ് തീരത്തേക്കൊഴുകുന്നത്. ഖത്തര്‍, കുവൈത്ത്, ഒമാന്‍, ഇറാഖ്, തുര്‍ക്കി, ഇന്ത്യ, ഗ്രീസ്, ഇറ്റലി, സ്‌പെയിന്‍, ഇറാന്‍, സന്‍സിബര്‍ തുടങ്ങിയ പതിനൊന്ന് രാജ്യങ്ങള്‍ പങ്കെടുക്കുന്ന മേള ഡിസംബര്‍ 16നാണ് അവസാനിക്കുന്നത്.
പുരാതന കാലത്ത് ഖത്തരി ജനത നടത്തിയിരുന്ന കടല്‍ സഞ്ചാരത്തിന്റെ ഓര്‍മകള്‍ പുതുക്കുകയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. കത്താറ ബീച്ചിലെ പരമ്പരാഗത വില്ലേജ് ആകര്‍ഷകമായാണ് സജ്ജീകരിച്ചിരിക്കുന്നത്. ദൗ ഫെസ്റ്റിവലില്‍ പൊതുജനങ്ങള്‍ക്കായി പ്രത്യേക പ്രദര്‍ശനവുമുണ്ട്. വിവിധ കടല്‍ വിഭവങ്ങള്‍ ഭക്ഷിക്കാനും പരമ്പരാഗത കരകൗശല ഉപകരണങ്ങള്‍ സ്വന്തമാക്കാനും മേള അവസരം നല്‍കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ജിവിഎച്ച്എസ്എസ് മടപ്പള്ളി അലുമിനി ഫോറം രൂപീകരിച്ചു

സ്വീകരണം നല്കി