in

പാസേജ് ടു ഇന്ത്യ: ഡോഗ് ഷോ ശ്രദ്ധേയമായി

ദോഹ: ഇന്ത്യന്‍ എംബസിയുടെ പിന്തുണയോടെയും സഹകരണത്തോടെയും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍(ഐസിസി) സംഘടിപ്പിച്ച പാസേജ് ടു ഇന്ത്യ സാംസ്‌കാരികോത്സവം സമാപിച്ചു. മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട്(മിയ) പാര്‍ക്കില്‍ ജനുവരി 16, 17 തീയതികളിലായിരുന്നു ആഘോഷം. വാരാന്ത്യ അവധിദിനമായ വെള്ളിയാഴ്ച പരിപാടികള്‍ ആസ്വദിക്കാന്‍ ആയിരങ്ങളാണ് മിയ പാര്‍ക്കിലെത്തിയത്. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകവും വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന ആകര്‍ഷകമായ പരിപാടികള്‍ അരങ്ങേറി. വെള്ളിയാഴ്ചയിലെ പരിപാടികളില്‍ ഏറ്റവും ശ്രദ്ധേയം ആഭ്യന്തരമന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ഡോഗ് ഷോയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം നാലു മുതല്‍ അഞ്ചുവരെ ഫെസ്റ്റിവലിന്റെ പ്രധാനവേദിയില്‍ പോലീസ് കനൈന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ഡോഗ് ഷോ അവതരിപ്പിച്ചത്.
മയക്കുമരുന്നോ അതല്ലെങ്കില്‍ സ്‌ഫോടകവസ്തുക്കളോ അടങ്ങിയിരിക്കുന്ന ബാഗുകള്‍ കണ്ടെത്തുന്നതിലും കുറ്റവാളികളെ ഉള്‍പ്പടെ തിരിച്ചറിയുന്നതിലും പോലീസ് നായകളുടെ വിവിധ കഴിവുകള്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. നായകളെയും അതിന്റെ ഇനങ്ങളെയും അവയുടെ കഴിവുകളെയും കുറിച്ച് അറിയാനും മനസിലാക്കാനും പൊതുജനങ്ങള്‍ക്കു ലഭിക്കുന്ന അവസരമായിരുന്നു ഷോ. കുട്ടികളെയും കുടുംബങ്ങളെയും വലിയതോതില്‍ ആകര്‍ഷിച്ചു. വൈകുന്നേരം 6.25, 8.30, 9 മണി സമയങ്ങളില്‍ യഥാക്രമം മയക്കുമരുന്ന് പ്രതിരോധ വകുപ്പ്, അല്‍ഫസ തീരസേന എന്നിവ ക്ലാസുകളെടുത്തു. പങ്കെടുത്തവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളുമുണ്ടായിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

യാത്രയയപ്പ് നല്‍കി

ബീച്ചുകളിലും ദ്വീപുകളിലും ശുചീകരണം; 300 ടണ്‍ മാലിന്യം നീക്കം ചെയ്തു