in

‘പാസേജ് ടു ഇന്ത്യ’ വീണ്ടും; അടുത്തമാസം 12ന് തുടങ്ങും

ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഹേമന്ത് കുമാര്‍ ദ്വിവേദിയുടെ നേതൃത്വത്തിലുള്ള സംഘം മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട് പ്രതിനിധികളുമായി ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍

ദോഹ: ഇന്ത്യന്‍ സമൂഹത്തിന്റെ സാംസ്‌കാരിക, പൈതൃക കലോത്സവമായ ‘പാസേജ് ടു ഇന്ത്യ’ വീണ്ടും സംഘടിപ്പിക്കുന്നു. ഇന്ത്യ-ഖത്തര്‍ സാംസ്‌കാരിക വര്‍ഷാഘോഷത്തിന്റെ ഭാഗമായാണു പരിപാടി. മൂന്ന്് ദിവസത്തെ സാംസ്‌കാരിക ആഘോഷം മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട് പാര്‍ക്കില്‍(മിയ) ഡിസംബര്‍ 12ന് തുടങ്ങും. ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ കള്‍ചറല്‍ സെന്ററും (ഐസിസി) സംയുക്തമായാണ് പാസേജ് ടു ഇന്ത്യ സംഘടിപ്പിക്കുന്നത്.
ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഹേമന്ത് കുമാര്‍ ദ്വിവേദി മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട് ലേണിങ്ഔട്‌റീച്ച് ഡപ്യൂട്ടി ഡയറക്ടര്‍ സലിം അബ്ദുല്ല അല്‍ അസ്വാദ്, അക്കാദമിക് പ്രോഗ്രാം മേധാവി സാറാ ടോസ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠന്‍, ജനറല്‍ സെക്രട്ടറി സീനു പിള്ള, സാംസ്‌കാരിക കോഓര്‍ഡിനേറ്റര്‍ നിര്‍മല ഷണ്‍മുഖ പാണ്ഡ്യന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത കലാ സാംസ്‌കാരിക പരിപാടികള്‍, താജ് മഹല്‍, ചെങ്കോട്ട തുടങ്ങി ഇന്ത്യയിലെ പൈതൃക സ്മാരക മാതൃകകളുടെ പ്രദര്‍ശനം, ഇന്ത്യയുടെ രുചിക്കൂട്ടുകളുടെയും കരകൗശല ഉല്‍പന്നങ്ങളുടെയും വില്‍പന ശാലകള്‍ എന്നിവയെല്ലാം കൂടിച്ചേര്‍ന്നതാണ് ‘പാസേജ് ടു ഇന്ത്യ’. നേരത്തെ 2012, 2013, 2014, 2016 വര്‍ഷങ്ങളിലാണ് പാസേജ് ടു ഇന്ത്യ നടന്നത്. പ്രതിദിനം 10000ല്‍ പരം സന്ദര്‍ശകരാണ് വേദിയിലെത്തിയിരുന്നത്. ഇന്ത്യന്‍ സമൂഹത്തിന്റെ മികച്ച പങ്കാളിത്തമാണ് ഇത്തവണയും പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ജയ്പൂര്‍ സാഹിത്യോല്‍സവത്തിന് ഖത്തര്‍ വേദിയാകും

താനൂര്‍ നടക്കാവ് മഹല്ല് കൂട്ടായ്മ പഠന ക്ലാസ്