
താരിഖ് അല്‍സെയ്ദുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
ദോഹ: പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി മസ്‌ക്കറ്റിലെത്തി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് ബിന്‍ തൈമൂറിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖ് അല്‍സെയ്ദുമായി പിതാവ് അമീര്‍ കൂടിക്കാഴ്ച നടത്തി അനുശോചനം നേരിട്ട് അറിയിക്കുകയായിരുന്നു.
മസ്‌ക്കറ്റിലെ അല്‍അലം പാലസിലായിരുന്നു കൂടിക്കാഴ്ച. രാജകുടുംബാംഗങ്ങള്‍, റാങ്കിങ് ഉദ്യോഗസ്ഥര്‍, മറ്റു പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവര്‍ക്കും പിതാവ് അമീര്‍ അനുശോചനം അറിയിച്ചു. അദ്ദേഹത്തിന്റെ ആത്മാവിനോടു കരുണക്കായും സ്വര്‍ഗത്തില്‍ സമാധാനത്തോടെ വിശ്രമിക്കാനാകട്ടെയെന്നും കുടുംബത്തെയും രാജകുടുംബത്തെയും ക്ഷമയോടും ആശ്വാസത്തോടും പ്രചോദിപ്പിക്കാനും കഴിയട്ടെയെന്നും പിതാവ് അമീര്‍ അല്ലാഹുവിനോടു പ്രാര്‍ഥിച്ചു.
ഇന്നലെ രാവിലെ മസ്‌ക്കറ്റിലെത്തിയ പിതാവ് അമീറിനെ മന്ത്രി സയ്യിദ് ഫാതിഖ് ബിന്‍ ഫഹര്‍ അല്‍സെയ്ദ്, ഒമാനിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് ജാസിം ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി, ഖത്തരി എംബസി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അനുശോചനം അറിയിച്ചശേഷം പിതാവ് അമീര്‍ മസ്‌ക്കറ്റില്‍ നിന്നും മടങ്ങി.