
ദോഹ: കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ പ്രസിഡണ്ടുമായിരുന്ന പി.രാമകൃഷ്ണന്റെ നിര്യാണത്തില്‍ ഖത്തര്‍ ഇന്‍കാസ് അനുശോചിച്ചു. ഐസിസി കൊച്ചി ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ജോപ്പച്ചന്‍ തെക്കെകൂറ്റ്, ഗ്ലോബല്‍ കമ്മിറ്റി മെംബര്‍ മുഹമ്മദലി പൊന്നാനി, ഡേവിസ് ഇടശ്ശേരി, ഇന്‍കാസ് നേതാക്കളായ കെ.വി ബോബന്, പ്രദീപ് പിള്ളൈ, കമാല്‍ കല്ലത്തയില്, എംസി താജുദ്ദീന്,ബഷീര്‍ തുവാരിക്കല്‍, ഫഹദ് ചാലില്‍, പി സി നൗഫല്‍, ഷഫാഫ് ഹപ്പ സംബന്ധിച്ചു.