
ദോഹ: ഖത്തറിലെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പി വി അബ്ദുല്‍ ഹമീദിന് ഖത്തര്‍ കെ എം സി സി മിസഈദ് ഏരിയ കമ്മിറ്റി യാത്രയയപ്പ് നല്‍കി. ഖത്തര്‍ കെ എം സി സി സംസ്ഥാന സെക്രട്ടറി ഇസ്മായില്‍ പൂഴിക്കല്‍, ഗൈഡ് ഖത്തര്‍ ചെയര്‍മാന്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മിസഈദ് ഏരിയ പ്രസിഡണ്ട് സിദ്ധീഖ് പറമ്പത്ത് എന്നിവര്‍ ചേര്‍ന്ന് ഹമീദിന് ഉപഹാരം കൈമാറി. പ്രവാസം, ക്ഷേമം, സാമ്പത്തിക ഭദ്രത എന്നീ വിഷയവുമായി ബന്ധപ്പെട്ട് ക്ലാസ് ടന്നു.
ഇസ്മായില്‍ പൂഴിക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് പറമ്പത്ത്, എ.വി ഫൈസല്‍, സമീര്‍ മീഞ്ചന്ത ആശംസ നേര്‍ന്നു. റഷീദ് നാടാല്‍ സ്വഗതവും സക്കീര്‍ ജന്‍സ് വേള്‍ഡ് നന്ദിയും പറഞ്ഞു.