in ,

പുതു ജീവിതത്തിലേക്ക് കൊമൈല്‍; സിദ്‌റ മെഡിസിന് വിജയ സന്തോഷം

കൊമൈല്‍ സിദ്‌റയിലെ ചികിത്സക്കിടയില്‍

ദോഹ: സിദ്‌റ ആശുപത്രിയിലെ അത്യാധുനിക ചികില്‍സയിലൂടെ പുതു ജീവിതത്തിലേക്ക് തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ് കുഞ്ഞുകൊമൈല്‍. വിവിധ വൈകല്യങ്ങളോടെ പിറന്ന ഈ കുഞ്ഞിന് സിദ്‌റയിലെ മള്‍ട്ടി ഡിസിപ്ലിനറി പീഡിയാട്രിക് ആന്റ്് സര്‍ജിക്കല്‍ സംഘമാണ് അത്യാധുനിക ചികില്‍സ നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഖത്തര്‍ പ്രവാസിയായിരുന്ന ഷെയിസ്ത പര്‍വീനാണ്് കൊമൈലിന്റെ അമ്മ. ജന്‍മനാ തന്നെ മുഖത്തിനടക്കം വൈരൂപ്യവും അണ്ണാക്ക് പിളര്‍ന്ന രൂപത്തിലായിരുന്നു. ഇരുചെവികളും വൈകല്യമുള്ളത്. മൂക്ക് ഇല്ലായിരുന്നു. താടിയെല്ലാകട്ടെ ശരിയായ വലുപ്പമില്ലാത്തതും. മറ്റൊരു ആസ്പത്രിയിലെ ജനനത്തിന് ശേഷം ഉടന്‍തന്നെ കുഞ്ഞിനെ സിദ്‌റ മെഡിസിന്റെ നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍യൂനിറ്റി(എന്‍.ഐ.സി.യു)ലേക്ക് മാറ്റുകയായിരുന്നു.
ആസ്പത്രിയില്‍ എത്തിയയുടന്‍തന്നെ വിവിധ വിഭാഗങ്ങളിലുള്ള മെഡിക്കല്‍ ടീം അവന്റെ ആരോഗ്യനില പരിശോധിക്കുകയും പ്രത്യേകചികില്‍സ തന്നെ വേണമെന്ന് തീരുമാനിക്കുകയുമായിരുന്നെന്ന് എന്‍.ഐ.സി.യു ഡിവിഷന്‍ ചീഫ് ഡോ. ഹെല്‍മട്ട് ഡി ഹലേര്‍ പറയുന്നു. നിരവധി വിഭാഗങ്ങളിലെ ഫിസിഷ്യന്‍മാരും നഴ്‌സുമാരുമടങ്ങുന്ന സംഘമാണ് കൊമൈലിനെ ചികില്‍സിച്ചത്. പ്ലാസ്റ്റിക് ക്രാണിയോഫേഷ്യല്‍ സര്‍ജറി, ചെവിയുടെയും തൊണ്ടയുടേയും ചികില്‍സാവിഭാഗം, പീഡിയാട്രിക് അനസ് ത്യേഷ്യോളജി, ഓഡിയോളജി വിഭാഗങ്ങളിലെ വിദഗ്ധര്‍ എന്നിവര്‍ചികില്‍സയുടെ ഭാഗമായി.
ശ്വാസനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട തെറാപ്പി സംഘം, ഡയറ്റീഷ്യന്‍മാര്‍, സംസാരശെവകല്യം സംബന്ധിച്ച ചികില്‍സാസംഘം തുടങ്ങിയ അനുബന്ധ സംഘവും ചികില്‍സയുടെ ഭാഗമായി. എട്ട് മാസമാണ് കുഞ്ഞ് സിദ്‌റ മെഡിസിനില്‍ ചികില്‍സ തേടിയത്. നിരവധി ശസ്ത്രക്രിയകള്‍ നടത്തിയത് കൊണ്ട് തന്നെ 24 മണിക്കൂറും പ്രത്യേക പരിചരണത്തിലായിരുന്നു. വൈകല്യം മൂലം ശ്വാസമെടുക്കാന്‍ തന്നെ കഴിയാതിരുന്ന കൊമൈല്‍ ചികില്‍സയുടെ ആദ്യ ആറുമാസം വെന്റിലേറ്ററിലായിരുന്നു. വായിലൂടെയോ മൂക്കിലൂടെയോ ശ്വാസമെടുകാന്‍ കഴിയാത്തതായിരുന്നു ഏറ്റവും ഗുരുതരമായ പ്രശ്‌നമെന്ന് പ്ലാസ്റ്റിക് ആന്റ് ക്രാണിയോഫേഷ്യല്‍ സര്‍ജറി വിഭാഗം മേധാവി ഡോ. മിചല്‍ സ്‌റ്റോട്‌ലാന്‍ പറഞ്ഞു.
എല്ലാ കുഞ്ഞുങ്ങളുടെയും ആദ്യത്തെ മാസങ്ങള്‍ ശ്വസനം മൂക്കിലൂടെ മാത്രമായിരിക്കും. ശ്വസനത്തിനുള്ള വഴിയോ മൂക്കോ ഇല്ലാതെയായിരുന്നു കൊമൈല്‍ ജനിച്ചത്. താടിയെല്ലാകട്ടെ വേണ്ടത്ര വളര്‍ച്ചയില്ലാത്തതായിരുന്നു. ഇതിനാല്‍ അവന്റെ നാവ് കണ്ഠനാളത്തിലേക്ക് പിന്‍വലിഞ്ഞു. ശ്വസനട്യൂബ് അടങ്ങിയ മൂക്ക് അവനില്‍ ഘടിപ്പിക്കുക എന്നതായിരുന്നു വൈദ്യസംഘം ആദ്യം ചെയ്തത്. താടിയുടെ താഴ്ഭാഗത്തെ എല്ലിന്റെ നീളം കൂട്ടുകയും ഇതുവഴി നാവ് ഉള്ളിലേക്ക് ഇറങ്ങിപ്പോകുന്ന അവസ്ഥ ഒഴിവാക്കുകയും ചെയ്തു. ഇതോടെ ശ്വാസമെടുക്കല്‍ എളുപ്പത്തിലായി. താടിയെല്ലിന്റെ വളര്‍ച്ചക്കുറവ് പരിഹരിക്കാന്‍ ശസ്ത്രക്രിയ നടത്തി കൃത്രിമ ഉപകരണങ്ങള്‍ ഘടിപ്പിച്ചു. മാസങ്ങള്‍ക്ക് ശേഷം ഈ ഉപകരണങ്ങള്‍ നീക്കി. വിവിധ മാര്‍ഗങ്ങളിലൂടെ ആകെ 35 മില്ലി മീറ്റര്‍ നീളം താടിയെല്ലില്‍ അധികരിപ്പിച്ചു. ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി കഴുത്തില്‍ ദ്വാരമിട്ട് ശ്വാസംകടന്നുപോകാനുള്ള റ്റിയൂബ് ഘടിപ്പിച്ചു.
ഇതോടെ വെന്റിലേറ്റര്‍ സഹായമില്ലാതെ തന്നെ ശ്വാസമെടുക്കാന്‍ കുഞ്ഞിന് കഴിഞ്ഞു. ശ്വസനനാള ശസ്ത്രക്രിയകള്‍ കഴിഞ്ഞതോടെ കുഞ്ഞിന് കേള്‍വി ഉപകരണം ഘടിപ്പിക്കേണ്ടി വന്നു. സാധാരണകുഞ്ഞുങ്ങളെപോലെ കേള്‍വിശേഷി അവന് ഇല്ലാത്തതാണ് കാരണം. സിദ്‌റയിലെ തന്നെ ഓഡിയോളജി ക്ലിനിക്കിലെ കേള്‍വി ഉപകരണം കൂടിയോയതോടെ ഏറ്റവും ചെറിയ ശബ്ദം കൂടി അവന് കേള്‍ക്കാനായി. അതോടെ കുഞ്ഞുമുഖത്ത് പുഞ്ഞിരി വിടര്‍ന്നു, സിദ്‌റ സംഘത്തിന്റെയും മാതാപിതാക്കള്‍ക്കും പുതുജീവിതം കിട്ടുകയായിരുന്നു.
ജനനം കഴിഞ്ഞ് ആദ്യമണിക്കൂറില്‍ തന്നെ അവന്‍ എങ്ങിനെ ജീവന്‍ നിലനിര്‍ത്തും എന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഏറെ ആശങ്കയുണ്ടായിരുന്നുവെന്നും സിദ്‌റയുടെ പടി കടക്കുേമ്പാഴും ഇവിടെ ഇത്രയധികം സൗകര്യങ്ങള്‍ ഉണ്ടെന്ന കാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും മാതാവ് ഷെയിസ്ത പര്‍വീന്‍ പറയുന്നു.
ഖത്തറില്‍ പ്രവാസജീവിതം നയിച്ച കുടുംബം ആദ്യഘട്ട ചികില്‍സ വിജയകരമായി പൂര്‍ത്തിയായതോടെ നാട്ടിലേക്ക് മടങ്ങി. കൊമൈലിന്റെ ഓരോ കളികളും കുസൃതികളും സിദ്‌റ അധികൃതര്‍ക്ക് ഫോട്ടോകളായി എത്തിക്കൊണ്ടിരുന്നു. കൊമൈലിന്റെ പുഞ്ചിരിയില്‍ സിദ്‌റ മെഡിസിനും വലിയ സന്തോഷത്തിലാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

റെഡ് ക്രസന്റിന്റെ ശൈത്യകാല കാംപയിനില്‍ പ്രവാസി തൊഴിലാളികളും

ഖത്തറിലെ അവയവ ദാതാക്കളെ ആരോഗ്യ മന്ത്രി ആദരിച്ചു