in , , , , ,

പുസ്തകോത്സവത്തിനു ഉജ്വല തുടക്കം

Image processed by CodeCarvings Piczard ### FREE Community Edition ### on 2020-01-09 17:24:39Z | |
രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഉദ്ഘാടനചടങ്ങില്‍ നിന്ന്‌

ദോഹ: 30-ാമത് ദോഹ രാജ്യാന്തര പുസ്തകോത്സവത്തിന് ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ തുടക്കമായി. സാംസ്‌കാരിക കായിക മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍അലി ഉദ്ഘാടനം നിര്‍വഹിച്ചു.
ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍മഹ്മൂദ്, വിദ്യാഭ്യാസമന്ത്രി ഡോ.മുഹമ്മദ് ബിന്‍ അബ്ദുല്‍വാഹിദ് അല്‍ഹമ്മാദി, ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍സുലൈത്തി, വിദേശകാര്യസഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍മുറൈഖി, സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.ഹസന്‍ ബിന്‍ ലഹ്ദാന്‍ അല്‍ ഹസന്‍ അല്‍മുഹന്നദി, ആസൂത്രണ സ്ഥിതിവിവരക്കണക്ക് അതോറിറ്റി പ്രസിഡന്റ് സലേഹ് ബിന്‍ മുഹമ്മദ് അല്‍നാബിത് തുടങ്ങിയവര്‍ പങ്കെടുത്തു.
31 രാജ്യങ്ങളിലെ 335ലധികം പ്രസാധക സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്.
അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ എന്ന പ്രമേയത്തില്‍ നടക്കുന്ന പുസ്തകോത്സവത്തില്‍ 797 പവലിയനുകളുണ്ട്. അറബ് ലോകത്ത് ആദ്യമായി ബുക്കര്‍ പുരസ്‌കാരം നേടിയ ജൗഖ അല്‍ഹാരിസി ഉദ്ഘാടനദിനത്തില്‍ മുഖ്യാതിഥിയായിരുന്നു. പുസ്തകോത്സവത്തിലെ പ്രധാനവേദിയില്‍ നടന്ന മുഖാമുഖത്തിലും ചോദ്യോത്തര സെഷനിലും അവര്‍ പങ്കെടുത്തു. ബുക്കര്‍ പ്രൈസിന് അര്‍ഹമായ സയ്യിദാത്തുല്‍ ഖമറിനെ സംബന്ധിച്ചും അവര്‍ വിശദീകരിച്ചു.
പുസ്തകോത്സവത്തോടനുബന്ധിച്ച് ദോഹ എക്‌സിബിഷന്‍ ആന്റ്് കണ്‍വന്‍ഷന്‍ സെന്ററിലൂടനീളം വിവിധങ്ങളായ പരിപാടികളും ചര്‍ച്ചാസദസ്സുകളും നടക്കുന്നുണ്ട്. കുട്ടികളെ ലക്ഷ്യമിട്ടുള്ള പരിപാടികളും തുടരുന്നു. ഇന്ത്യയില്‍ നിന്നും ഇസ്ലാമിക് പബ്ലീഷിങ് ഹൗസ്, ഗുഡ്‌വേള്‍ഡ് എന്നിവയുടെ പവലിയനുകളുണ്ട്.
അറബിക് ബുക്കുകള്‍ക്കായി 228 പ്രസാധക സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 559 പവലിയനുകളുണ്ട്.
35 വിദേശ പ്രസാധകരെ പ്രതിനിധീകരിച്ച് 91 വിദേശപവലിയനുകള്‍. കുട്ടികളുടെ പുസ്തകങ്ങളുമായി 72 പ്രസാധക സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ചന്ദ്രിക ഖത്തറിന് സായൂജ്യ നിമിഷങ്ങള്‍; ആഹ്ലാദം പങ്കുവെച്ച് ബുക്കര്‍ ജേതാവ്‌

ദീര്‍ഘകാല ചികിത്സാ പരിചരണം: പ്രത്യേക കേന്ദ്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു