in ,

പെട്രോളിന് 35 ദിര്‍ഹം കുറയും, ഡീസലിന് 20 ദിര്‍ഹം

ദോഹ: മാര്‍ച്ചിലെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. പൊതുജനങ്ങള്‍ക്ക് ആശ്വാസമേകി ഇന്ധനവിലയില്‍ കാര്യമായ കുറവ്. പ്രീമിയം പെട്രോളിന് ലിറ്ററിന് 1.60 റിയാലും സൂപ്പറിന് 1.65 റിയാലുമാണ് നിരക്ക്. ഡീസലിന് ലിറ്ററിന് 1.70 റിയാലാണ് വില. സൂപ്പര്‍, പ്രീമിയം നിരക്കില്‍ 35 ദിര്‍ഹവും ഡീസല്‍ വിലയില്‍ 20 ദിര്‍ഹവുമാണ് കുറവുണ്ടായിരിക്കുന്നത്. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തിലാകും.ഖത്തര്‍ പെട്രോളിയമാണ് ഇന്ധന വില പ്രഖ്യാപിച്ചത്. ഫെബ്രുവരിയില്‍ പ്രീമിയം പെട്രോളിന് ലിറ്ററിന് 1.75 റിയാലും സൂപ്പറിന് 1.85 റിയാലും ഡീസലിന് 1.90 റിയാലുമായിരുന്നു നിരക്ക്. സെപ്തംബര്‍, ഒക്ടോബര്‍ നവംബര്‍ വരെ പ്രീമിയം പെട്രോളിന്റെ നിരക്കില്‍ മാറ്റമുണ്ടായിരുന്നില്ല. ഡിസംബറില്‍ പ്രീമിയം പെട്രോളിന്റെ വിലയില്‍ അഞ്ചു ദിര്‍ഹമിന്റെ വര്‍ധനവ് വരുത്തിയിരുന്നു.
ജനുവരി, ഫെബ്രുവരി മാസങ്ങളിലും ഇതേ വില തുടര്‍ന്നിരുന്നു. ഡീസലിന്റെ വില കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ജനുവരി വരെ ലിറ്ററിന് 1.85 റിയാല്‍ ആയിരുന്നത് ഫെബ്രുവരിയിലാണ് അഞ്ചു ദിര്‍ഹം വര്‍ധിപ്പിച്ചത്. പെട്രോള്‍, ഡീസല്‍ വില ഖത്തര്‍ പെട്രോളിയം അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2016 ഏപ്രില്‍ മുതലാണ് രാജ്യാന്തര വിലക്കനുസരിച്ച് ഓരോ മാസവും ഇന്ധന വില നിശ്ചയിക്കാന്‍ തുടങ്ങിയത്. 2016 ജൂണില്‍ ആദ്യം വില നിലവാരം പ്രഖ്യാപിക്കുന്ന സമയത്ത് പ്രീമിയം പെട്രോളിന് 1.20 റിയാലും സൂപ്പറിന് 1.30 റിയാലും ആയിരുന്നു. 1.40 റിയാല്‍ ആയിരുന്നു ഡീസലിന്റെ വില.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

യുഎസ്- താലിബാന്‍ സമാധാന കരാര്‍: നേതൃത്വം നല്‍കി ഖത്തര്‍

സഫാരിയില്‍ ഹെല്‍ത്ത് ആന്റ് ബ്യൂട്ടി പ്രമോഷന്‍, ഫുഡ്‌ഫെസ്റ്റിവല്‍