in ,

പെട്രോള്‍ ഇനി വീട്ടുപടിക്കല്‍; പുതിയ ആപ്പുമായി ഖത്തരി സംരംഭകര്‍

ഐ ഫ്യുവല്‍ ആപ്പിന്റെ സ്ഥാപകരായ നാസര്‍ അല്‍കാബിയും ജമാല്‍ ഖാത്തിബും ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ അല്‍ഫിക്‌റ പുരസ്‌കാരവുമായി

ദോഹ: വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനായി പെട്രോള്‍ സ്‌റ്റേഷനുകളില്‍ കാത്തുകിടക്കുന്നത് ഒഴിവാക്കാന്‍ ബദല്‍ മാര്‍ഗവുമായി യുവ ഖത്തരി സംരംഭകര്‍ രംഗത്ത്. പെട്രോള്‍ വീട്ടുവാതില്‍ക്കല്‍ എത്തിക്കുന്ന നൂതനമായ മൊബൈല്‍ ആപ്പ് സംവിധാനമാണ് നാസര്‍ അല്‍ കഅബി, ജമാല്‍ ഖാതിബ് എന്നിവര്‍ വികസിപ്പിച്ചിരിക്കുന്നത്. ‘ഐ ഫ്യുവല്‍’ എന്നാണ് ആപ്പിന് നാമകരണം ചെയ്തിരിക്കുന്നത്.

പ്രത്യേകമായി നിര്‍മിച്ച ട്രക്കുകളുെട സഹായത്തോടെയാണ് ആപ്പ് വഴി ആവശ്യപ്പെടുന്ന ഉപഭോക്താക്കളുടെ വീട്ടുമുറ്റത്ത് പെട്രോള്‍ എത്തിച്ചുകൊടുക്കുക. പെട്രോള്‍ സ്റ്റേഷനില്‍ എത്താതെ തന്നെ ആവശ്യക്കാര്‍ എവിടെയാണോ അവിടെ എത്തിച്ച് വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കും. ‘പെട്രോളിനായി വീണ്ടും ഒരിക്കല്‍കൂടി നിര്‍ത്തരുത്, ഞങ്ങള്‍ നിറച്ചു തരും, നിങ്ങള്‍ക്ക് സന്തോഷം’ എന്നതാണ് ഐ ഫ്യുവലിന്റെ മുദ്രാവാക്യം.

എല്ലാ മാനദണ്ഡങ്ങളും സര്‍ക്കാര്‍ തലത്തിലുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി അടുത്ത പത്ത് മാസത്തിനുള്ളില്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പ് മുഖേനയുള്ള പെട്രോളിന്റെ വില ഏത് ഇന്ധന സ്റ്റേഷനില്‍ നിന്നും ലഭിക്കുന്നതിനു സമാനമായിരിക്കും. സാധാരണ ഖത്തര്‍ വിലനിര്‍ണ്ണയത്തിന് അനുസൃതമായിട്ടാണ് വില നിശ്ചയിക്കുന്നത്. ചെറിയ സര്‍വീസ് ഫീസ് മാത്രമാണ് നല്‍കേണ്ടത്. ഒരു ഉപഭോക്താവിന്റെ കാറിന് എത്രമാത്രം ഇന്ധനം ആവശ്യമുണ്ടെങ്കിലും ഈ സേവന നിരക്ക് സമാനമായിരിക്കും.

ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്ക് നടത്തിയ അല്‍ ഫിക്‌റ 2019 മല്‍സരത്തിലെ എട്ട് വിജയികളില്‍ ഒന്ന് ‘ഐ ഫ്യുവല്‍’ ആയിരുന്നു. ആപ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ് വേണ്ടത്. ഫോണ്‍ വാഹനവുമായി പ്രത്യേക രൂപത്തില്‍ ഘടിപ്പിച്ചാല്‍ വാഹനത്തില്‍ എത്ര പെട്രോള്‍ വേണമെന്ന് അറിയാന്‍ കഴിയും. ഇങ്ങനെ കാറുമായി ബന്ധിപ്പിച്ചില്ലെങ്കിലും കമ്പനിയുടെ വാഹനം വീട്ടില്‍ എത്തി ആവശ്യമായ ഇന്ധനം നല്‍കും. അപ്പോള്‍ ബില്ല് നല്‍കും.

ഓര്‍ഡര്‍ ചെയ്യുേമ്പാള്‍ തന്നെ എത്ര സമയത്തിനുള്ളില്‍ ഇന്ധനം വീട്ടില്‍ എത്തുമെന്ന് മുന്‍കൂട്ടി ഉപഭോക്താവിനെ അറിയിക്കുകയും െചയ്യും. ഊര്‍ജ മന്ത്രാലയം, ഖത്തര്‍ ഫ്യുവല്‍ കമ്പനി വുഖൂദ്, മറ്റ് അധികൃതര്‍ എന്നിവരില്‍ നിന്നൊെക്ക നല്ല പിന്തുണയാണ് ലഭിക്കുന്നത്. ഡാറ്റാലൈന്‍ സോഫ്റ്റ്‌വെയര്‍ സര്‍വീസസ് കമ്പനിയുമായി സഹകരിച്ചാണ് ഐ ഫ്യുവലിന്റെ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നത്. കമ്പനിയുടെ പ്രവര്‍ത്തനത്തിനായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ട്രക്കുകള്‍ ആപ്പുമായി സംയോജിപ്പിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.

അഗ്‌നിശമനത്തിനുള്ള യന്ത്രം ഘടിപ്പിച്ചിരിക്കുന്ന ട്രക്കുകള്‍ മികച്ച സുരക്ഷ ഉറപ്പാക്കുന്നു. ഒരു തരത്തിലും തീ പിടിക്കാതിരിക്കാനുള്ള സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. പേള്‍ ഖത്തര്‍, വെസ്റ്റ് ബേ, ഖത്തര്‍ യൂണിവേഴ്‌സിറ്റി തുടങ്ങി ഗതാഗതതിരക്ക് ഏറെയുള്ള മേഖലകളില്‍ ആണ് ആദ്യമായി കമ്പനി പ്രവര്‍ത്തനം തുടങ്ങുക. ഇതിനായി നാല് ട്രക്കുകള്‍ ആണ് ഉപേയാഗിക്കുക. ഓരോ മേഖലയിലേക്കും തുടര്‍ന്ന് പ്രവര്‍ത്തനം വിപുലീകരിക്കും. തുടര്‍ന്ന് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വിമാന യാത്രാ പ്രശ്‌നം: വിദേശ കാര്യ സഹമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തും

ഇന്ത്യയുമായി ഖത്തറിന്റെ വാണിജ്യമിച്ചം 29.67 ബില്യണ്‍ റിയാല്‍