in

പേള്‍ ഖത്തറില്‍ 2019ല്‍ പ്രവേശിച്ചത് 15 മില്യണ്‍ വാഹനങ്ങള്‍

ദോഹ: കഴിഞ്ഞവര്‍ഷം പേള്‍ ഖത്തറില്‍ പ്രവേശിച്ചത് 15 മില്യണ്‍ വാഹനങ്ങള്‍. തൊട്ടു മുന്‍പത്തെ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാഹനങ്ങള്‍ പ്രവേശിച്ചതില്‍ 11 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. 2017നെ അപേക്ഷിച്ച് 30ശതമാനമാണ് വര്‍ധന.
പേള്‍ഖത്തര്‍ ഡവലപ്പേഴ്‌സായ യുണൈറ്റഡ് ഡെവലപ്‌മെന്റ് കമ്പനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പേള്‍ഖത്തറിന്റെ പ്രവേശനകവാടത്തില്‍ സ്ഥാപിച്ചിട്ടുള്ള അത്യാധുനിക നിരീക്ഷണ ഡിവൈസിന്റെ സഹായത്തോടെയാണ് ദ്വീപില്‍ പ്രവേശിക്കുന്ന വാഹനങ്ങളുടെ എണ്ണം കൃത്യമായി മനസിലാക്കാന്‍ സാധിക്കുന്നത്. ഈ ഡിവൈസില്‍ പ്രതിദിനം 40,000 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. സാധാരണ വ്യാഴം, വെള്ളി ദിവസങ്ങളില്‍ 89,000 വാഹനങ്ങളാണ് പേള്‍ ഖത്തറില്‍ പ്രവേശിക്കുന്നത്. സന്ദര്‍ശകര്‍, വിനോദസഞ്ചാരികള്‍, താമസക്കാര്‍, ഉടമകള്‍, ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവരാണ് പ്രതിദിനം ഇതുവഴി കടന്നുപോകുന്നത്. വാരാന്ത്യങ്ങളിലും അവധിദിനങ്ങളിലുമാണ് ഏറ്റവുമധികം വാഹനഗതാഗതം. ദിവസവും വൈകുന്നേരങ്ങളിലാണ് ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. 2019ല്‍ 65 പുതിയ റീട്ടെയില്‍ ഷോപ്പുകളാണ് പേള്‍ ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങിയത്. പോര്‍ട്ടോ അറേബ്യ, മെഡിന സെന്‍ട്രലെ, ക്വനാട്ട് ക്വാര്‍ട്ടിയര്‍ എന്നിവിടങ്ങളിലെല്ലാം റീട്ടെയില്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതും വാഹനങ്ങളുടെ ഒഴുക്ക് വര്‍ധിക്കാനിടയാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറിന്റെ തൊഴില്‍പരിഷ്‌കരണങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ പ്രശംസ

അല്‍ഖോര്‍ റോഡ് വികസന പദ്ധതിയില്‍ അശ്ഗാല്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചു