in ,

പേള്‍ ഖത്തറില്‍ ഗതാഗത സുരക്ഷ ഉറപ്പാക്കല്‍: ധാരണാപത്രം ഒപ്പുവച്ചു

പേള്‍ ഖത്തറില്‍ ഗതാഗത വിഭാഗം പുതിയ ഓഫീസ് തുറന്നു; 24 മണിക്കൂറും ഗതാഗത സേവനങ്ങള്‍

പേള്‍ ഖത്തറില്‍ ഗതാഗത വിഭാഗം ഓഫീസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന്

ദോഹ: പേള്‍ഖത്തറില്‍ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റും പേള്‍ഖത്തര്‍ മാസ്റ്റര്‍ ഡെവലപര്‍ യുണൈറ്റഡ് ഡെവലപ്‌മെന്റ് കമ്പനി(യുഡിസി)യും ധാരണാപത്രം ഒപ്പുവച്ചു. പേള്‍ഖത്തറിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഗതാഗത സേവനങ്ങള്‍ ലഭ്യമാക്കുകയെന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു. ട്രാഫിക് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സാദ് അല്‍ഖര്‍ജിയും യുഡിസി സിഇഒ ഇബ്രാഹിം ജാസിം അല്‍ഉസ്മാനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

പേള്‍ ദ്വീപില്‍ 24 മണിക്കൂറും പട്രോളിങിനായി പ്രത്യേക യൂണിറ്റിനെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നിയോഗിക്കും. ഇതിനു പുറമെ പ്രത്യേക കണ്‍ട്രോള്‍ ആന്റ് ഓപ്പറേഷന്‍സ് സെന്ററും തുറന്നിട്ടുണ്ട്. പേള്‍ ഖത്തറിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വിവിധങ്ങളായ സേവനങ്ങളാണ് ഈ കേന്ദ്രം മുഖേന ലഭ്യമാക്കുന്നത്.

പേള്‍ ഖത്തറിലെ പുതിയ ഗതാഗതവിഭാഗത്തിന്റെ ഉദ്ഘാടനവും ധാരണാപത്രം ഒപ്പുവയ്ക്കലിനോടനുബന്ധിച്ചു നടന്നു. ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും കേന്ദ്രത്തിന്റെ സേവനം ലഭ്യമാക്കും. എല്ലാ ഗതാഗത നിയമലംഘനങ്ങളും ഈ ട്രാഫിക് വിഭാഗം മുഖേന നിരീക്ഷിക്കും. അപകടങ്ങള്‍ അന്വേഷിക്കും. വാഹന രജിസ്‌ട്രേഷനും ലൈസന്‍സിങ് അപേക്ഷകള്‍ക്കും മറ്റു സേവനങ്ങള്‍ക്കുമുള്ള സൗകര്യങ്ങളുണ്ടായിരിക്കും.

പേള്‍ ഖത്തറില്‍ ഗതാഗത ഒഴുക്കു സുഗമമാക്കുകയും റോഡ് സുരക്ഷ ശക്തിപ്പെടുത്തുകയുമാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഗതാഗത സുരക്ഷാ കര്‍മ്മപദ്ധതി 2018-2022ന്റെ അടിസ്ഥാനത്തിലാണ് പേള്‍ ഖത്തറില്‍ പുതിയ ഗതാഗതവിഭാഗം തുറന്നിരിക്കുന്നതെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് സാദ് അല്‍ഖര്‍ജി പറഞ്ഞു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഏറ്റവും മികച്ച ഗതാഗത സേവനങ്ങള്‍ ലഭ്യമാക്കുകയും ട്രാഫിക് അന്തരീക്ഷം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യമിടുന്നത്.

ഗതാഗത സുരക്ഷയ്ക്ക് ഖത്തര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന്റെ ഫലമായി അപകടമരണനിരക്ക് കുറയ്ക്കുന്നതിനും അപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നത് കുറയ്ക്കുന്നതിനും സാധിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചുപ്രവര്‍ത്തിക്കാനാകുന്നതില്‍ അഭിമാനമുണ്ടെന്ന് യുഡിസി സിഇഒ ഇബ്രാഹിം ജാസിം അല്‍ഉസ്മാന്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറും പോളണ്ടും സാംസ്‌കാരിക, കായിക സഹകരണം ചര്‍ച്ച ചെയ്തു

ഉപരോധത്തിനുശേഷം കന്നുകാലി മേഖലയില്‍ വലിയ വളര്‍ച്ച